പത്തനംതിട്ട: ആറന്മുള നിയോജകണണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന് മണ്ഡലത്തിലെ മല്ലപ്പുഴശ്ശേരി, തോട്ടപ്പുഴശ്ശേരി, ആറന്മുള പഞ്ചായത്തുകളില്‍ ആവേശ്വോജ്വല സ്വീകരണം. ഓരോ സ്വീകരണ സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം കേള്‍ക്കാനും ഹാരമണിയിച്ച് സ്വീകരിക്കാനും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെത്തി. ഇടതു വലതു മുന്നണികളുടെ അവിശുദ്ധ സഖ്യവും മാറിമാറി ഭരിച്ച എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകള്‍ കേരളത്തിന്റെയും മണ്ഡലത്തിന്റെയും വികസനത്തെ പിന്നോട്ടടിച്ചതുമെല്ലാം എന്‍ഡിഎ നേതാക്കന്മാര് സ്വീകരണ യോഗങ്ങളില്‍ വിശദീകരിച്ചു. ആറന്മുളയിലെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തി ഒരു നാടിന്റെ സംസ്ക്കാരത്തേയും പൈതൃകത്തേയും വികസനത്തിന്റെ പേരില്‍ നശിപ്പിക്കാനുള്ള ശ്രമങ്ങളെ ധീരമായി നേരിട്ട് പരാജയപ്പെടുത്തിയ സമര ചരിത്രം നേതാക്കള്‍ ചൂണ്ടിക്കാട്ടി. ആറന്മുളയുടെ പൈതൃകം നശിപ്പിക്കുന്നതിനെതിരേ എം.ടി.രമേശ് അടക്കമുള്ള നേതാക്കന്മാര് നടത്തിയ ഇടപെടലുകലും യോഗങ്ങളില്‍ വീശദീകരിക്കപ്പെട്ടു. അതേസമയം തന്നെ എന്‍ഡിഎയോ ബിജെപിയോ വിമാനത്താവളമടക്കമുള്ള വികസന സംരംഭങ്ങള്‍ക്ക് എതിരല്ലെന്നും പരിസ്ഥിതിയേയും പൈതൃകത്തേയും നശിപ്പിക്കുന്ന സംരംഭത്തെയാണ് എതിര്‍ത്തതെന്നും യോഗങ്ങളില്‍ വ്യക്തമാക്കപ്പെട്ടു. പത്തനംതിട്ട ജില്ലയില്‍ പരിസ്ഥിതിയ്ക്കും പൈതൃകത്തിനും കോട്ടം തട്ടാത്ത വിധം വിമാനത്താവളം വരുന്നതില്‍ ബിജെപി എതിരല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ആറന്മുളയിലെ മുരടിച്ച് കിടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര പദ്ധതികള്‍ പ്രയോജനപ്പെടുത്തി നടത്തിയെടുക്കാന്‍ കഴിയുമെന്നും കോളനികളില്‍ ദുരിതമനുഭവിക്കുന്നവര്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനാകുമെന്ന് സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് എം.ടി.രമേശ് പറഞ്ഞു.
മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ സ്വീകരണ പരിപാടി തറയില്‍മുക്ക് ജംഗ്ഷനില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി പി.ആര്.ഷാജി മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.പ്രസന്നകുമാര്‍, ജില്ലാ സെക്രട്ടറി ബിന്ദുപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശശി, രാധാമണിയമ്മ, ശ്രീകുമാരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്.ഗീതാകൃഷ്ണന്‍, പ്രഭാ രവീന്ദ്രന്, രാഗിണി വിശ്വനാഥന്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.പി.വിശ്വനാഥന്, സെക്രട്ടറി എന്‍.കെ.പ്രസാദ്, അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. നെല്ലിക്കാലായില്‍ നടന്ന സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.പി.വിശ്വനാഥന് സംസാരിച്ചു.
തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ സ്വീകരണ പരിപാടി നെടുമ്പ്രയാറില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളി സ്വീകരണത്തിന് ശേഷം തോട്ടപ്പുഴശ്ശേരി പൂച്ചേരി മുക്കില്‍ നടന്ന സമാപന സമ്മേളനം ബിജെപി ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണിഉദ്ഘാടം ചെയ്തു. ആര്‍എസ്എസ് വിഭാഗ് സേവാപ്രമഖ് പി.ആര്.രാധാകൃഷ്ണന്, ബി.ജെ.പി ജില്ലാ സെക്രട്ടറി പി.ആരര്.ഷാജി, സമിതിയംഗം മാത്യു ഉമ്മന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷാകുമാരി, പ്രകാശ്,സംയോജകന്‍ പ്രദീപ് കുമാര്‍, ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയപ്രകാശ് എന്നിവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്കി.
ആറന്മുള പഞ്ചായത്തിലെ ശാന്തിപുരിയില് സ്ഥാനാര്‍ത്ഥി എം.ടി.രമേശിന് സ്വീകരണം നല്കി സ്വീകരണ പര്യടനം ജില്ലാ സെക്രട്ടറി പി.ആര്.ഷാജി ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സംഘടനാ പ്രവര്‍ത്തകരടക്കം വന്‍ ജനക്കൂട്ടമായിരുന്നു സ്ഥാനാര്‍ത്ഥി സ്വീകരണത്തിന് എത്തിയത്. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശശി, സെക്രട്ടറി ബിന്ദു പ്രസാദ്, മഹിളാമോര്‍ച്ച കണ്‍വീനര്‍ മായാ രവീന്ദ്രന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.അഭിലാഷ് , പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സുരേഷ് കുമാര്‍, രാധാമണിയമ്മ, സംയോജകന്‍ മധു തുടങ്ങിയവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: