ബ്രഹ്മചാരി
പ്രസ്ഥാനത്രയങ്ങള്‍ക്കു പുറമേ വിഷ്ണു, ഗണപതി, ശക്തി, സൂര്യന്‍ ഇവയെ പ്രകീര്‍ത്തിക്കുന്ന കീര്‍ത്തനങ്ങളും പ്രകരണഗ്രന്ഥങ്ങളായ തത്വബോധം, ആത്മബോധം, വിവേകചൂഡാമണി എന്നിവയും രചിച്ചു.
ഭാരതത്തിലെ വ്യത്യസ്ത ആരാധനാ സമ്പ്രദായങ്ങളേയും, ദര്‍ശനങ്ങളേയും വേദാന്ത ചിന്തയിലൂടെ ശങ്കരന്‍ ഏകീകരിച്ചു. പ്രപഞ്ചാനുഭവം കേവലം വ്യാവഹാരിക അവസ്ഥയില്‍ മാത്രമാണെന്നും പരമാര്‍ത്ഥിക അവസ്ഥയില്‍ അവയില്‍ അഖണ്ഡമായ പ്രപഞ്ച ചൈതന്യം (ബ്രഹ്മം) ഒന്നുമാത്രമേ ഉള്ളുവെന്നുമുള്ള അദൈ്വത ദര്‍ശനത്തെ അദ്ദേഹം ഉയര്‍ത്തിപിടിച്ചു. ഞാന്‍ ബ്രഹ്മമാണ് എന്ന ആത്മജ്ഞാനം കൈവരലാണ് മോക്ഷമെന്നദ്ദേഹം കരുതി. നിഷ്‌കാമ കര്‍മ്മത്തിലൂടെ ഈ അവസ്ഥ കൈവരിക്കാമെന്ന് തെളിയിച്ചു.
ശങ്കരാചാര്യരുടെ ജീവിതത്തെ പരാമര്‍ശിക്കുന്ന പൗരാണിക കൃതികള്‍ പദ്യരൂപത്തിലാണെഴുതിയിരിക്കുന്നത്. ഇതിഹാസവും ജീവചരിത്രവും ഇവയില്‍ ഇടകലര്‍ന്നിരിക്കുന്നു. മാധവീയശങ്കരവിജയം (14 നൂറ്റാണ്ട് കര്‍ത്താവ് മാധവന്‍) സിദ്ധിലസിയ ശങ്കരവിജയം (15 മുതല്‍ 17 നൂറ്റാണ്ട് വരെ കര്‍ത്താവ് സിദ്ധിലസിയ) കേരളീയ ശങ്കരവിജയം (കേരളപ്രദേശം 17-ാം നൂറ്റാണ്ട്) എന്നിവയാണ് ഇവയില്‍ പ്രമുഖം.
ആചാര്യരുടെ സമാധി 32-ാമത്തെ വയസ്സിലായിരുന്നു. കേദാര്‍ നാഥ് ക്ഷേത്രത്തിനു പുറകിലായി സമാധിമണ്ഡപമുണ്ട്. എന്നാല്‍ കാഞ്ചിപുരത്താണ്, അതുമല്ല തൃശൂരാണ് അദ്ദേഹം സമാധിയടഞ്ഞതെന്നും വിരുദ്ധ അഭിപ്രായങ്ങളുണ്ട്.
”ശങ്കാചാര്യരുടെ ജീവിതം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. അദ്ദേഹം ഒരേ സമയം തത്വചിന്തകനും, കവിയും, സംന്യാസിയും, പണ്ഡിതനും, യോഗാത്മകദര്‍ശകനും, മതപരിഷ്‌കര്‍ത്താവുമാണെന്ന” ഡോക്ടര്‍ എസ്. രാധാകൃഷ്ണന്റെ വിലയിരുത്തല്‍ ഇവിടെ സംഗതമാണ്.
(തുടരും)
















