കോഴിക്കോട്: കുന്ദമംഗലം എംഎല്‍എ യു.സി. രാമന്‍ ആയിരുന്ന കാലത്ത് കോളനിയിലേക്ക് കുടിവെള്ളം ലഭിക്കാന്‍ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചു. മാളികത്തടം കുടിവെള്ളപദ്ധതിയെന്ന് ഇതിന് പേരുമിട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി. വത്സലയുടെ അധ്യക്ഷതയില്‍ സ്ഥലം എംഎല്‍എ യു.സി.രാമനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇടത്തും വലത്തുമുള്ള ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥ തലവന്മാര്‍ ഒക്കെ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്തു. 110 എച്ച്പി മോട്ടോര്‍കൊ ണ്ട് നേരിട്ട് വെള്ളം പമ്പ് ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.
സുഖം, സമൃദ്ധം, ഇനി കുടിവെള്ളത്തിന് ബുദ്ധിമുട്ടേണ്ട എന്ന് യു.സി. രാമന്‍ കോളനിക്കാരോട് പറഞ്ഞു. ദളിത് ലീഗിന്റെ നേതാവല്ലേ പറഞ്ഞത് ശരിയായിരിക്കുമെന്ന് കോളനിക്കാര്‍ കരുതി. എന്നാല്‍ വെള്ളംകുടി മുടങ്ങാന്‍ അധികകാലം വേണ്ടിവന്നില്ല. നിര്‍മ്മാണത്തിലെ പിഴവും സാങ്കേതിക തകരാറുമാണ് കാരണമെന്നാണ് മറുപടി ലഭിക്കുക. എന്നാല്‍ കോളനിയുടെ കവാടത്തില്‍, നായര്‍കുഴി ഹയ ര്‍സെക്കണ്ടറി സ്‌കൂളിന്റെ പിന്നിലായി. പ്രേതകുടീരംപോലെ വലിയ സിമന്റ് ടാങ്ക് ഉയര്‍ന്നുനില്‍ക്കുന്നു. നാട്ടുകാരെ കളിയാക്കിക്കൊണ്ട്.
















