ബത്തേരി : വികസന മാതൃക എന്തെന്നും സാധാരണക്കാരന് ക്ഷേമം എങ്ങനെ ലഭ്യമാക്കുമെന്നും ഇടതു വലതു മുന്നണികളെ ഗൃഹപാഠം പഠിപ്പിക്കുമെന്നും സി.കെ. ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബത്തേരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബത്തേരി നിയോജകമണ്ഡലത്തില്‍ എന്‍ഡിഎയെ വിജയിപ്പിച്ചാല്‍ ബത്തേരിയെ ഭാരതത്തിലെ മാതൃകാ മണ്ഡലമാക്കി മാറ്റുമെന്ന് ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സി.കെ.ജാനു. .അവസരം വേണമെന്നുപറയുന്നു എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍. കഴിഞ്ഞ 60 വര്‍ഷമായി വയനാടിന് സമ്മാനിച്ചത് പട്ടിണി മാത്രമാണ്. പാവപ്പെട്ടവര്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും ഒന്നും നല്കാന് ഇവര്‍ക്കായില്ല. ഇവരുടെ ജീവിതപ്രശ്നങ്ങളിലുള്ള ഇടപെടലും ഇവര്‍ക്ക് അസാധ്യമായി. കിടപ്പാടമില്ലാതെ, ഭക്ഷണമില്ലാതെ, വസ്ത്രമില്ലാതെ നരകിക്കുകയാണ് വയനാട്ടുകാര്‍. ആത്മാഭിമാനത്താല്‍ ഇവര്‍ ഒന്നും പറയുന്നില്ലെന്നുമാത്രം. മാറിമാറി ഭരിച്ച മുന്നണികളാണിതിന്റെ ഉത്തരവാദി. രാത്രിയാത്രാ നിരോധനം നീക്കാന്‍ വാചക കസര്‍ത്തുമാത്രമാണ് ഇവര്‍ നടത്തിയത്. കേന്ദ്ര പരിസ്ഥിതി വകുപ്പും കര്‍ണാടക സര്‍ക്കാരുമായി കൂടിയാലോചിച്ച് പരിഹാരമുണ്ടാക്കാം. റെയില്‍വേയുടെ കാര്യത്തിലും ഇതുതന്നെയാണ് യാഥാര്‍ത്ഥ്യം. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍തൂക്കം നല്‍കുമെന്ന് തനിക്ക് ഉറപ്പുണ്ട്. വന്യമൃഗശല്യം ജീവിതം അസാധ്യമാക്കിയിരിക്കുന്നു. ആറടി മണ്ണില്‍ മൃതദേഹം മറവ് ചെയ്യുന്നതിന് വീട്ടുമുറ്റവും അടുക്കളയും വേണ്ടിവരുന്നു. ഇടത് വലത് മുന്നികള്‍ എന്‍ഡിഎയെ മാതൃകയാകുന്ന കാലം വിദൂരമല്ലെന്നും അവര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: