കടുത്തുരുത്തി/വൈക്കം: കേരളത്തില്‍ അങ്ങോളമിങ്ങോളം അഴിമതിയും അക്രമവും നിറഞ്ഞുനില്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പെരുവയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പെരുമ്പാവൂരില്‍ ഒരു ദളിത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടത് ഇതിനുദാഹരണമാണ്. പെരുമ്പാവൂരിലെ കൊലപാതകം നടന്നിട്ട് ഒന്‍പത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസിന് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇവിടെ എല്‍ഡിഎഫും യുഡിഎഫും ഒരേ നിലപാട് സ്വീകരിക്കുന്നത്. ഇത് ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കൂടുതല്‍ റബ്ബര്‍ ഫാക്ടറികളും പ്രവര്‍ത്തിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലാണ്. ഇത് കേരളത്തിന്റെ തൊഴില്‍മേഖലയെ ദോഷകരമായി ബാധിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സ്റ്റാര്‍ട്ട് അപ്പ് പദ്ധതിക്ക് പോലും കേരളത്തില്‍ നിന്ന് വേണ് പ്രതികരണം ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ വ്യക്തിയാണ് സ്റ്റീഫന്‍ ചാഴികാടന്‍. അഴിമതിക്കും അക്രമത്തിനുമെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ചാഴികാടനെ വേറിട്ട് നിര്‍ത്തുന്നതായും അദ്ദേഹത്തെ നാളികേരം അടയാളത്തില്‍ വോട്ടുചെയ്ത് വിജയിപ്പിക്കണമെന്നും കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആവശ്യപ്പെട്ടു. കടുത്തുരുത്തി ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.എ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ എം.എസ്.സമ്പൂര്‍ണ്ണ, ഹരികൃഷ്ണന്‍, സുരേഷ്, ലിജിന്‍ലാല്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍.മുരളീധരന്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി എന്‍.കെ.രമണന്‍, എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് എ.ഡി.പ്രസാദ്, സ്റ്റീഫന്‍ ചാഴികാടന്‍ എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ അറുപത് വര്‍ഷമായി കേരളത്തില്‍ വികസനം വഴിമുട്ടി നില്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വൈക്കത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.കെ.നീലകണ്ഠന്‍ മാസ്റ്ററുടെ തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. പ്രവാസികള്‍ കൊണ്ടുവരുന്ന പണം കൊണ്ടാണ് കേരളം കഴിഞ്ഞു പോകുന്നത.് ഒരു സംസ്ഥാനം പോലും വികസനകാര്യത്തില്‍ അവഗണിക്കപ്പെടരുതെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിട്ടുള്ളത് എന്നാല്‍ കേരളത്തില്‍ നിന്ന് ഒരു പദ്ധതിയുടേയും നിര്‍ദ്ദേശവും വന്നിട്ടില്ല. ഇവിടുത്ത മന്ത്രിമാര്‍ അഴിമതി നടത്തുകയും അതിന്റെ പ്രതിരോധനത്തിനുമായി സമയം ചെലവഴിക്കുകയാണ്. യുഡിഎഫും എല്‍ഡിഎഫും കേരളത്തില്‍ കൊലപാതകരാഷ്‌ട്രീയമാണ് നടത്തുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിഡിജെസ് ജില്ലാ പ്രസിഡന്റ് എം.പി. െസന്‍ അധ്യക്ഷത വഹിച്ചു.
















