കോട്ടയം: കോട്ടയം നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ്. കരുണാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തിരുനക്കര പഴയ പോലീസ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനം ബിജെഡിഎസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ കേരളത്തിലെ ഇടത് വലത് മുന്നണികളുടെ അന്ത്യം കുറിക്കുമെന്നും ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, മേഖലാ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍, ബിഡിജെഎസ് സംസ്ഥാന വ്യക്താവ് സജീഷ് മണലേല്‍, പി.കെ. രവീന്ദ്രന്‍, നോബിള്‍ മാത്യു, ടി.എന്‍. ഹരികുമാര്‍, അഡ്വ. ശാന്താറാം തോളൂര്‍, ബിനു ആര്‍ വാര്യര്‍, പി.ജെ. ഹരികുമാര്‍, എസ്. രതീഷ്, ആര്‍. സാനു, വി.പി. മുകേഷ്, ഇ.കെ. വിജയകുമാര്‍, കുസുമാലയം ബാലകൃഷ്ണന്‍, രമേസ് കല്ലില്‍, രാജേഷ് ചെറിയമഠം, ജ്യോതി ശ്രീകാന്ത്, രേണുക ശശി, കെ. ശങ്കരന്‍, വിനു ആര്‍ മോഹന്‍, റിജേഷ് സി, അഡ്വ ശിവജി ബാബു, ഷാജി പൗര്‍ണ്ണമി, നാസര്‍ റാവുത്തര്‍, ഷാജി തൈച്ചിറ, കെ.ആര്‍. ശശി, ജോമോന്‍, നന്ദന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















