മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ടെന്നീസില്‍ രണ്ടാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ ഫൈനലില്‍. മുന്‍ ചാമ്പ്യനും അഞ്ചാം സീഡുമായ സ്‌പെയിന്റെ റാഫേല്‍ നദാലിനെയാണ് മുറെ മറികടന്നത്, സ്‌കോര്‍: 7-5, 6-4. ഒന്നാം സീഡ് നൊവാക് ദ്യോകോവിച്ചും ആറാം സീഡ് ജപ്പാന്റെ കെയ് നിഷികോരിയും തമ്മില്‍ രണ്ടാം സെമി.
















