പനമരം : ആശയവിപ്ലവമല്ല ആയുധവിപ്ലവമാണ് കേരളത്തിലുടനീളം എല്‍ഡിഎഫ് ഉപയോഗിക്കുന്നതെന്ന് മാനന്തവാടി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.മോഹന്‍ദാസ്. തിരഞ്ഞെടുപ്പ് പ്രചരണ ത്തിന്റെ ഭാഗമായി പനമരം പഞ്ചായത്തിലെ വിവിധ സ്വീ കരണകേന്ദ്രങ്ങളില് പ്രസം ഗി ക്കുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളും അന്ധമായ വര്‍ഗീയവിഷം ബിജെപിക്ക് എതിരെ ചീറ്റിയതിന്റെ ഫലമായി പാര്‍ലമെന്റില്‍ 400 സീറ്റ് ഉണ്ടായിരുന്ന കോണ്‍ഗ്രസ്സിന് 44 സീറ്റും 90 സീറ്റ് ഉണ്ടായിരുന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് ഒന്‍പത് സീറ്റുമായി മാറി. ബംഗാളില്‍ ഇരുമുന്നണികളും തോളോടുതോള്‍ ചേര്‍ന്നാണ് മത്സരിക്കുമ്പോള്‍ കേരളത്തില്‍ പരസ്പരം പോരടിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഈ പാര്‍ട്ടികള്‍ക്ക് വന്ന മൂല്യച്യുതി എത്രയാണെന്ന് കാണിക്കുന്നു. ബംഗാളിള് സീതാറാം യെച്ചൂരിയും രാഹുലും തോളോട് തോളാണ്, കേരളത്തില്‍ ഇവര്‍ കണ്ടഭാവം നടിക്കുന്നില്ല. രാജ്യം ഇന്ന് മോദി സര്‍ക്കാരിന്റെ കീഴില്‍ സമസ്ത മേഖലകളിലും മുന്നേറി കൊണ്ടിരിക്കുകയാണ്. യുപിഎ സര്‍ക്കാര്‍ ടുജി, കല്‍ക്കരി, ഇരുമ്പയിര് തുടങ്ങിയ സമസ്ത മേഖലയിലും വന്‍ അഴിമതി കാണിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ നികുതികള്‍ കൃത്യമായി പിടിച്ചെടുക്കുകയാണ് ചെയ്തത്. ഗ്യാസ് സബ്സിഡിയുടെ കാര്യത്തില്‍ തന്നെ പതിനെട്ടായിരം കോടി കണ്ടെടുക്കുകയും പാവപ്പെട്ടവര്‍ക്ക് അത് വീതിച്ചു നല്‍കാനുള്ള തീരുമാനമെടുക്കുകയും ചെയ്തു. മോദിയുടെ ലോകം മുഴുവന്‍ കൈവന്നിട്ടുള്ള ജനപ്രീതിയാണ് ഗള്‍ഫുനാടുകള്‍, ബ്രിട്ടന്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കണ്ട ജനസഹസ്രങ്ങള്‍. ഒരംഗത്തെപോലും പാര്‍ലമെന്റിലേക്ക് നല്‍കാത്ത കേരളത്തിന് എല്ലാവിധസഹായവും എത്തിച്ചുകൊടുക്കുകയും വിഴിഞ്ഞം തുറമുഖം, റെയില്‍വേ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ യാതൊരു മുന്‍വിധിയുമില്ലാതെ നല്കി.
ബ്രിട്ടിഷുക്കാരുടെ വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് എല്‍ഡിഎഫും യുഡിഎഫും പയറ്റുന്നത്.
കേരളത്തിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നത് പത്രമാധ്യമങ്ങളാണ്. സരിതാആരോപണം ഉന്നയിക്കാത്ത ഏക മന്ത്രി പി.കെ.ജയലക്ഷ്മിയാണ്. ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ എത്തിക്കാന്‍ വയനാട്ടുകാരിയായ മന്ത്രിക്ക് സാധിച്ചിട്ടില്ല. സിപിഎമ്മിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ച് പിണറായി വിജയന് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനായി അട്ടിമറിച്ചു. തിരുവനന്തപുരത്തെത്തിയ സിപിഎം പ്രവര്‍ത്തകരുടെ ആത്മാഭിമാനം അടിയറവെച്ചു. പറവൂര്‍ വെടിക്കെട്ടപകടം നടന്നപ്പോള്‍ മണിക്കൂറുകള്‍ കൊണ്ട് സ്ഥലത്തെത്തിയ പ്രധാനമന്ത്രിയാണ് നമുക്കിപ്പോഴുള്ളത്. മുന്‍കാലങ്ങളില്‍ കേരളത്തിലെ ഇത്തരം സംഭവങ്ങള്‍ അനുശോചനങ്ങളില്‍ ഒതുങ്ങിയിരുന്നു.
മാനന്തവാടിയിലെ ജില്ലാ ആശുപത്രിയെ റഫറല്‍ ആശുപത്രിയാക്കിമാറ്റിയതാണ് മന്ത്രിയുടെ നേട്ടം. കേരളത്തിലങ്ങോളമിങ്ങോളം വര്‍ഗ്ഗീയ വിഷം വമിക്കുന്ന പ്രസംഗമാണ് ഇടത്-വലത് മുന്നണികള്‍ നടത്തുന്നത്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അബു നടത്തിയത്. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞതിനുശേഷവും വ്യാപകമായ അക്രമം തുടരുകയാണ്. കാര്‍ഷികമേഖലയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഒന്നുമില്ല. വന്യമൃഗശല്യം അതിരൂക്ഷമായിമാറുകയാണെന്നും കെ.മോഹന്‍ദാസ് പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണയോഗങ്ങളില്‍ പി. കെ.വീരഭദ്രന്, അഖില്‍പ്രേം, ആന്റണി മാത്യു, വി.കെ.രാജീവന്, മാധവന്, ശങ്കരന് ചെമ്പോട്ടി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: