നമുക്കെല്ലാം എണ്ണിയാല്‍ ഒടുങ്ങാത്ത ദുഃഖഭാരങ്ങള്‍ ഉണ്ടാവാം. കുട്ടിക്ക് ജോലിയില്ല, മകളുടെ കല്ല്യാണം ആയില്ല, വീടുകെട്ടാന്‍ കഴിഞ്ഞില്ല. വിട്ടുമാറാത്തരോഗം,വീട്ടിലെ അംഗങ്ങള്‍ തമ്മിലുള്ള വഴക്ക് ഇതെല്ലാംചിന്തിച്ച് നമ്മുടെ മനസ്സ് നീറുകയാവാം. ഒരുനേരവും ടെന്‍ഷന്‍ ഒഴിഞ്ഞ സമയംകാണില്ല. ഇതുമാറാന്‍ എളുപ്പമാര്‍ഗ്ഗം സമര്‍പ്പണമാണ്. വെറുതെ ടെന്‍ഷന്‍കൊണ്ട് വിഷമിച്ചിട്ട് ഒരുകാര്യമില്ല.
നാംചെയ്യേണ്ടത് അവിടുന്ന് തന്നശക്തികൊണ്ട് നമ്മളാലാവുന്നതുപോലെ കര്‍മ്മങ്ങള്‍ചെയ്യുക. പിന്നെ അവിടുത്തെ ഇച്ഛപോലെ കാര്യങ്ങള്‍ നടക്കട്ടേ. ശരണാഗതി മാത്രമാണ് രക്ഷ. കഴിഞ്ഞതിനെ കുറിച്ചും വരാന്‍ പോകുത്തതിനെകുറിച്ചും വെറുതെ ചിന്തിച്ചിരുന്നിട്ട് യാതൊരു പ്രയോജനവുമില്ല.
നാം ആശുപത്രി സന്ദര്‍ശിക്കുവാന്‍ പോകുമ്പോള്‍ അവിടെ ചികിത്സക്കെത്തിയവരുടെ അവസ്ഥകാണുമ്പോള്‍ നാം എവിടെയാണ് നില്‍ക്കുന്നതെന്ന് ഓര്‍മ്മവരും. ഇവിടെ ജീവിക്കുന്ന നമുക്ക് എന്തെല്ലാം തരത്തിലുള്ള അസുഖങ്ങള്‍ വന്നുചേരാം. ഈശ്വരാധീനത്താലാണ് ഇപ്പോള്‍ നാം പൂര്‍ണ്ണാരോഗ്യവാനായിരിക്കുന്നത്. അതിനാല്‍ നാം ഈശ്വരസ്മരണയ്‌ക്ക് സമയം കണ്ടെത്തുകയാണ് വേണ്ടത്.
















