സസ്യാഹാരം ആദ്ധ്യാത്മിക പുരോഗതിക്ക് ആക്കം കൂട്ടും എന്നതു ശരിതന്നെ. എന്നാലും ഭക്ഷണകാര്യത്തില്‍ കടുംപിടുത്തം ശരിയല്ല. മതം അടുക്കളവിഷയമല്ല. ബാഹ്യശുദ്ധിയേക്കാളും ആന്തരികശുദ്ധിയാണ് മുഖ്യം.”
വിവേകാനന്ദ സ്വാമികള്‍ അന്ന് നിലവിലുണ്ടായിരുന്ന അദൈ്വത – ദൈ്വത വിവാദത്തെ യുക്തിയുക്തമായി പരിഹരിച്ചിരുന്നു. ഒരിക്കല്‍ ചെന്നൈയില്‍ വെച്ച് ഒരു ഭക്തന്‍ സ്വാമികള്‍ ദൈ്വതിയാണോ അദൈ്വതിയാണോ എന്ന് ചോദിച്ചപ്പോള്‍ ക്ഷുഭിതനായി ഇങ്ങനെ പ്രതികരിച്ചു.
ഈ ശരീരം ഉള്ളിടത്തോളം ഞാന്‍ ഒരു ദൈ്വതിയാണ്.അല്ലാതെയല്ല.
എന്റെ ജന്മോദ്ദേശ്യം തന്നെ ഈ തരം അനാവശ്യ വിവാദങ്ങള്‍ ഇല്ലാതാക്കുകയാണ്.”ചിന്മയാനന്ദസ്വാമികളുടെ അഭിപ്രായവും ഇതുതന്നെയായിരുന്നു. സ്വയം ഒരു വേദാന്തിയായിരുന്നുവെങ്കിലും വിഗ്രഹാരാധനയേയോ മറ്റ് ചിന്താധാരകളേയോ അദ്ദേഹം വിമര്‍ശിച്ചിരുന്നില്ല. ബാംഗ്ലൂരില്‍ യജ്ഞം ഉദ്ഘാടനം ചെയ്യുന്നതിന് സായിബാബയെ ക്ഷണിച്ചപ്പോള്‍ സംഘാടകരില്‍ പലരും മുറുമുറുത്തിരുന്നു. പക്ഷേ സ്വാമികള്‍ സനാതനധര്‍മ്മത്തിന്റെ വിശാലമായ കാഴ്ചപ്പാടില്‍ എല്ലാ ആചാര്യന്‍മാരേയും ആദരിക്കുകയാണ് കര്‍ത്തവ്യം എന്ന് അവരെ ഉപദേശിച്ചു.
ചിന്‍മയാമിഷന്‍ വിദ്യാലയങ്ങള്‍ ഈ വിശാലമായ കാഴ്ചപ്പാടില്‍ ഊന്നി ദേശീയവാദികളായ തലമുറയെ വാര്‍ത്തെടുക്കുന്ന സ്ഥാപനങ്ങളാണ്.
സംന്യാസം, ത്യാഗം തന്നെയാണ്.പക്ഷേ ചിന്മയാനന്ദസ്വാമികള്‍ സംന്യാസിയാകുന്നതിന് മുന്നേ എല്ലാ സൗഭാഗ്യങ്ങളും രാഷ്‌ട്രഹിതത്തിന് വേണ്ടി ത്യജിച്ചിരുന്നു. സന്യാസിയായപ്പോള്‍ ആ ത്യാഗത്തിന് ഒരു ലക്ഷ്യം കൂടിയായി. ജ്ഞാനസമ്പാദനവും, ദാനവും.സ്വാമികള്‍ ഒരു ജീവിതം മുഴുവന്‍ രാഷ്‌ട്രത്തിനും അതിന്റെ പൈതൃക സമ്പത്തായ സനാതനധര്‍മ്മ പ്രചാരണത്തിനും വേണ്ടി സമര്‍പ്പിച്ചു.
(അവസാനിച്ചു)
















