മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥി ഗിരി പാമ്പനാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുക്കം നഗരഭയുടെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. ഇന്നലെ രാവിലെ 9 ന് തെക്യാട് ബിജെപി ദേശീയ സമിതിയംഗം ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
പി. പ്രേമന്‍, ബാലകൃഷ്ണന്‍ വെണ്ണക്കോട്, സി ടി. ജയപ്രകാശ്, പി. എ. ശ്രീധരന്‍, സി.കെ. വിജയന്‍, ജിതേഷ്, അനില്‍ ഇടക്കണ്ടി, ഭാസി സി.ജി, നിജു, ഹരികൃഷ്ണന്‍, വേലുക്കുട്ടി, സുബ്രഹ്മണ്യന്‍, ഷാന്‍ കട്ടിപ്പാറ എന്നിവര്‍ സംസാരിച്ചു. കല്ലുരുട്ടി, തോട്ടത്തില്‍ കടവ്, മുത്തേരി, നീലേശ്വരം, പൂളപ്പൊയില്‍, ആലിന്‍തറ, വട്ടോളിപ്പറമ്പ്, മുത്താലം, മണാശ്ശേരി, മാമ്പറ്റ എന്നിവിടങ്ങലിലെ സ്വീകരണത്തിന് ശേഷം അഗസ്ത്യന്‍മുഴിയില്‍ പര്യടനം സമാപിച്ചു.
















