ന്യൂദല്‍ഹി: രാജ്യത്ത് വന്‍ വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ദാവൂദ് ഇബ്രാഹിം പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തി. ആര്‍എസ്എസ് നേതാക്കളെ ആക്രമിച്ച് വകവരുത്താനും ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കാനുമായിരുന്നു ദാവൂദിന്റെ ഡി കമ്പനി പദ്ധതിയിട്ടത്. എന്‍ഐഎ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. രണ്ട് ബിജെപി നേതാക്കളെ വധിച്ച കേസില്‍ അറസ്റ്റിലായ ഡി കമ്പനിയിലെ പത്തു പേര്‍ക്ക് എതിരെയുള്ള കുറ്റപത്രം ഇന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിക്കും.
2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കുകയായിരുന്നു ദാവൂദിന്റെ ലക്ഷ്യം. എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ഗൂഢാലോചനയുടെ ഭാഗമായി ദാവൂദ് കമ്പനിയുടെ വെടിവയ്‌പ്പ് വിദഗ്ധര്‍ രണ്ട് ബിജെപി നേതാക്കളെ (സിരീഷ് ബംഗാളി, പ്രഗ്‌നേഷ് മിസ്ട്രി) ഗുജറാത്തിലെ ബറൂച്ചില്‍ വച്ച് വെടിവച്ചുകൊന്നു. മുംബയ് സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതികളില്‍ ഒരാളായ യാക്കൂബ് മേമനെ തൂക്കിക്കൊന്നതിന് പ്രതികാരമായിരുന്നു ഇതെന്ന് ഡി കമ്പനി പ്രചരിപ്പിക്കുകയും ചെയ്തു. വര്‍ഗീയ കലാപം ഉണ്ടാക്കാനായിരുന്നു കൊലകളും കുപ്രചാരണവും.
കേസന്വേഷണം ഏറ്റെടുത്ത എന്‍ഐഎ സംഭവത്തിനു പിന്നില്‍ ദാവൂദാണെന്ന് കണ്ടെത്തി. പാക്കിസ്ഥാനിയായ ജാവേദ് ചിക്‌നയും ദക്ഷണിഫ്രിക്കന്‍ ഭീകരര്‍ സഹീദ് മിയാനും ആണ് കൊലകള്‍ക്കു പിന്നിലെന്ന് കണ്ടെത്തി. ഇവര്‍ കൊലപാതകങ്ങള്‍ അസൂത്രണം ചെയ്‌തെന്നു മാത്രമല്ല, മതനേതാക്കളെയും ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടതായും അന്വേഷണത്തില്‍ തെളിഞ്ഞു. വന്‍തോതിലുള്ള വര്‍ഗീയ കലാപമായിരുന്നു ലക്ഷ്യം. കൊല്ലേണ്ട ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ പട്ടികയും അവര്‍ തയ്യാറാക്കിയിരുന്നു.
ഡി കമ്പനിയിലെ ഹാജി പട്ടേല്‍, മൊഹമ്മദ് യൂനസ് ഷെയ്ഖ്, അബ്ദുള്‍ സമദ്, ആബിദ് പട്ടേല്‍, മൊഹമ്മദ് മൊഹ്‌സിന്‍ ഖാന്‍, നിസാര്‍ അഹമ്മദ് എന്നിവര്‍ കേസില്‍ അറസ്റ്റിലായിരുന്നു. ഇവരും ചിക്‌ന, മിയാന്‍ എന്നിവരും അടക്കം പത്തു പേര്‍ക്ക് എതിരെയാണ് കുറ്റപത്രം തയ്യാറാക്കുന്നത്. ആബിദ് പട്ടേല്‍ ചിക്‌നയുടെ സഹോദരനാണെന്നാണ് സൂചന. രണ്ട് ബിജെപി നേതാക്കളെ വധിക്കാന്‍ ആബിദിന് 50 ലക്ഷം രൂപയാണ് നല്‍കിയത്. അധിക കുറ്റപത്രത്തിലാകും ദാവൂദിന്റെ പേര് ചേര്‍ക്കുക. ചിക്‌നക്ക് എതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
















