കാഞ്ഞിരപ്പള്ളി: രാജ്യത്തെ അഴിമതി തുടച്ചു നീക്കിയ മോദി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഭരണമാണ് നടത്തുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍. മനോജിന്റെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പര്യടനം തമ്പലക്കാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ആശയങ്ങള്‍ ഉള്ള സര്‍ക്കാരാണ് കേരളത്തില്‍ വരേണ്ടത്. യുവാക്കള്‍ ജോലി അന്വേഷിച്ച് കേരളം വിടുകയാണ്. ഇതിനെല്ലാം പരിഹാരം വേണമെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തിലും വരണമെന്നും കണ്ണന്താനം പറഞ്ഞു. യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.സി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മണിരാജു, ബിജെപി പഞ്ചായത്ത് കമ്മറ്റിയംഗം വി.വി. സുരേഷ് കുമാര്‍, റോബി മറ്റപ്പള്ളി, കെ.സി. മനോജ്, എം.ആര്‍. ഉണ്ണികൃഷ്ണന്‍, കെ.ജി. രാജേഷ്, രാജേഷ് കര്‍ത്ത, ആര്‍. ഹരിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് വിഴിക്കത്തോട്ടില്‍ സമാപന സമ്മേളനം നടന്നു.
















