സ്വന്തം ലേഖകന്‍
പത്തനംതിട്ട: ജനമനസ്സുകളെ തൊട്ടറിഞ്ഞ് ആറന്മുളയുടെ ചങ്ങാതി എം.ടി.രമേശ് മാറ്റത്തിന്റെ കണ്ണാടിയുമായി ഗ്രാമങ്ങളിലേക്ക്. പ്രസംഗവേദികളില്‍ കത്തിക്കയറുന്ന വാഗ്മിയാണെങ്കിലും വോട്ട് അഭ്യര്‍ത്ഥനയുമായി വീടുകളിലെത്തുമ്പോള്‍ കാച്ചിക്കുറുക്കിയ വാക്കുകള്‍ , ആത്മവിശ്വാസം സ്ഫുരിക്കുന്ന പുഞ്ചിരി, തൊഴുകൈയുമായി വീടുകളിലേക്ക് കടന്ന് അനുഗ്രഹിക്കണമെന്ന അഭ്യര്‍ത്ഥന. നന്നേ തിരക്കേറിയ പ്രചരണ പരിപാടികള്‍ക്കിടയിലും നാടിന്റെ ആവശ്യങ്ങളും നാട്ടുകാരുടെ ആകുലതകളും ശാന്തമായി കേള്‍ക്കുകയും പരിഹരിക്കാനാവശ്യമായ സഹായങ്ങള്‍ ചെയ്യാമെന്ന വാഗ്ദാനവും നല്‍കിയാണ് മടക്കം. ഏഷ്യയിലെ രണ്ടാമത്തെ വലിയ പട്ടികജാതി വര്‍ഗ്ഗ കോളനിയായ എഴിക്കാടായിരുന്നു ഇന്നലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന്റെ പര്യടനം. ഏഴിക്കാട് ഖാദി സെന്ററിലെത്തിയപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഖാദി വ്യവസായത്തിന് വേണ്ടിചെയ്ത കാര്യങ്ങളുടെ ചെറുവിവരണം ഖാദി മേഖലയില്‍ കേരളത്തിലും പലതും ചെയ്യാനാകുമെന്നും അതിന് സഹായിക്കണെമെന്നുള്ള അഭ്യര്‍ത്ഥന. വീണ്ടും കോളനിയിലേക്ക്. വീടുകളിലേക്ക്. രാഷ്ട്രീയമായി എതിര് ചേരിയിലുള്ളവരും മാറ്റത്തിനായി ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തല്‍. ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന കോളനിയില്‍ ഇന്ന് ബിജെപിയ്ക്കും ശക്തമായ സാന്നിദ്ധ്യമുണ്ട്. ബിജെപിയ്ക്കൊപ്പം യാത്ര ചെയ്യുന്നത് കൊണ്ട് ആദ്യകാലങ്ങളില്‍ അനുഭവിക്കേണ്ടിവന്ന ഒറ്റപ്പെടുത്തലുകളും മാനസിക പീഡനങ്ങളും ഏറെയെന്ന് പ്രവര്‍ത്തകരുടെ സാക്ഷ്യം. വീടുകളില്‍ നിന്നും വീടുകളിലേക്ക് തൊഴുകൈകളുമായി നീങ്ങുന്നതിനിടെ 75 ാം ബ്ലോക്കിലെ പി.പി.ചന്ദ്രന് തനിക്ക് സര്‍ക്കാരില്‍ നിന്നും നേരിട്ട അവഗണനയുടെ ചിത്രം വരച്ചു. പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത തനിക്ക് മുച്ചക്രവാഹനം വേണമെന്ന അപേക്ഷ കാലങ്ങളായിട്ടും പരിഗണിക്കാത്തതിന്റെ വേദനയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന് മുമ്പില്‍ ചന്ദ്രന് പറഞ്ഞു. ഗ്രാമ, ബ്ലോക്ക്, ജില്ലാ, പഞ്ചായത്തുകളിലൊക്കെ പലവട്ടം അപേക്ഷ നല്‍കിയിട്ടും തനിക്ക് മാത്രം നിതിയുടെ വാതില്‍ തുറന്നില്ല. സഹായിക്കാന്‍ സന്മനസ്സുണ്ടാകണം എന്നതായിരുന്നു അപേക്ഷ. സഹായത്തിനെന്നും താനും തന്റെ പ്രസ്ഥാനവും ഉണ്ടാകുമെന്ന ഉറപ്പ് നല്‍കിയാണ് മടങ്ങിയത്. ഇതേപോലെ പല വീടുകളിലെത്തിയപ്പോഴും പരാതികളുടെ കെട്ടുകള്‍ അഴിഞ്ഞു വീണു. കോളനികളുടെ പരിതാപകരമായ അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ തന്നാലാവും വിധം പ്രയത്നിക്കാമെന്ന ഉറപ്പ് നല്‍കിയാണ് ആറന്മുളയുടെ ചങ്ങാതി എം.ടി രമേശ് കോളനി വിട്ടത്. ഉച്ചയായപ്പോഴേക്കും പഞ്ചായത്തുതല പര്യടനത്തിനുള്ള സമയമായി. കോയിപ്രം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ സ്വീകരണ പരിപാടികള്‍. എം.റ്റി രമേശിന്റെ സ്വീകരണ പരിപാടികള്‍ ബിഡിജഎസ് ജില്ലാ യൂത്ത് വിങ്ങ് പ്രസിഡന്റ് രാഗേഷ് ഉദ്ഘാടനം ചെയ്തു. കോയിപ്രം ചെറുവള്ളി പടിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന കമ്മിറ്റി അംഗം അമ്പോറ്റി കോഴഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. തുടര്‍ന്ന് സ്ത്രീകളുള്‍പ്പടെ നിരവധി ആള്ക്കാര് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്കി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മേഘ്ന രാജന് സ്ഥാനാര്‍ത്ഥി ഉപഹാരം നല്കി. മണ്ണ്, വെള്ളം, കിടപ്പാടം, തുല്യനീതി തുടങ്ങിയ വിഷയങ്ങളില്‍ പ്രഥമ ശ്രദ്ധ കൊടുക്കുക എന്നതാണ് എന്‍ഡിഎ യുടെ അജണ്ടയെന്നും, അതിനായുള്ള പോരാട്ടങ്ങളില്‍ നിങ്ങള്‍ക്കു മുന്നില്‍ ഞാനെപ്പോഴുമുണ്ടാവുമെന്നും സ്വീകരണങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് എം.റ്റി രമേശ് അറിയിച്ചു. തുടര്‍ന്ന് വേപ്പ് എന്ന ഔഷധ സസ്യം നട്ടു. നെല്ലിക്കലല്, പൗവത്തൂര്‍, കുന്നം, ഉള്ളൂര്‍ചിറ, കരിയില മുക്ക്, കുന്നത്തുകര, കുമ്പനാട്, പുരയിടത്തുകാവ്, ആലുംതറ, കുറവന്‍ മൂഴി, വള്ളിക്കാലാ, ആത്മാവ് കവല, പുല്ലാട് വടക്കേ ക്കവല, പുല്ലാട് ജങ്ങ്ഷന് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് സ്വീകരണങ്ങളേറ്റുവാങ്ങി. ആലുംതറയില്‍ വച്ചു നടന്ന സമാപന സമ്മേളനത്തില്‍ എന്‍ഡിഎ കക്ഷികളിലെ വിവിധ നേതാക്കള്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: