തിരുവല്ല: അക്കീരമണ്‍ കാളിദാസഭട്ടതിരിയുടെ രണ്ടാം ദിവസത്തെ പര്യടനത്തിന് വിവിധ ഇടങ്ങളില്‍ ആവേശ്വേജ്ജലമായ സ്വീകരണമാണ് ലഭിച്ചത്.അപ്പര്‍കുട്ടനാടന്‍ കര്‍ഷക മനസുകളെ തൊട്ടറിഞ്ഞ സ്വീകരണങ്ങളാണ് കടപ്ര,നിരണം പഞ്ചായത്തുകളിലെ ഒരോ കേന്ദ്രങ്ങളിലും ഒരുക്കിയിരുന്നത്.രാവിലെ നിരണത്തെ ഇരതോട്ടില്‍ നിന്നും ആരംഭിച്ച പര്യടനം ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ ലഘുപ്രസംഗത്തോടെ ഇരതോട്ടില്‍ നിന്ന് പഞ്ചായത്ത് മുക്കിലേക്ക് .നൂറുകണക്കിന് വാഹനങ്ങളില്‍ വനിതാപ്രവര്‍ത്തകര്‍ അടക്കം പ്രചാരണത്തിന് അണിനിരന്നു.അപ്പര്‍കുട്ടനാടന്‍ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ അറിയിക്കാന്‍ കര്‍ഷകര്‍ നേരിട്ട് എത്തിയിരുന്നു.കുടിവെള്ളവും,നെല്‍കൃഷിയും,റോഡുകളും അങ്ങനെ ഒരായിരം ജനകീയ പ്രശ്നങ്ങളാണ് സ്ഥാനാര്‍ത്ഥിക്ക് മുമ്പില്‍ കഴിഞ്ഞ ദിവസം എത്തിയത്.ചാത്തങ്കരിമുക്ക്,തോട്ടടി കടവ്,വട്ടടി,എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കടപ്രയില്‍ ഉച്ച വിശ്രമം പിന്നീട് പര്യടനം പരുമലയിലേക്ക്.പുരാതനക്ഷേത്രമായ പനയന്നാര്‍കാവ്, പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ പരുമലപ്പള്ളി,തിക്കപ്പുഴ എന്നിവിടങ്ങളിലും ഊഷ്മള സ്വീകരണമാണ് അക്കീരമണിന് ലഭിച്ചത്.പ്രാചാരണ വാഹനം എത്തുന്നതിന് മുമ്പ്തന്നെ നിരവധി ആളുകള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ വഴിയരികില്‍ കാത്തിരുന്നിരുന്നു.വെന്തുരുകുന്ന വേനല്‍ചൂടിനെ വകവെക്കാതെ കാത്തിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാരോട് ക്ഷേമം അന്വേഷിക്കാനും കുശലം പറയാനും സ്ഥാനാര്‍ത്ഥി സമയം കണ്ടെത്തി.നിശ്ചയിച്ചതിലും വളരെ വൈകിയാണ് ഇന്നലത്തെ പ്രചാരണ പരിപാടികള്‍ ഓരോകേന്ദ്രങ്ങളിലും എത്തിയത്.തുടര്‍ന്ന ആലന്തുരുത്തി,കടപ്രാ,ആലന്തുരുത്തി ചന്ത എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികള്‍ക്ക് പര്യടന വാഹനം എത്തിയപ്പോഴേക്കും നേരം വൈകി. ഇടതുവലത് മുന്നണികളുടെ കാപട്യങ്ങള്‍ തുറന്നു കാട്ടിയും നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് സ്ഥാനാര്‍ഥി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് മറുപടി പ്രസംഗം നടത്തിയത്. ജില്ലാ സെക്രട്ടറി അഡ്വ.ജി.നരേഷ്, ബി.ഡി.ജെ.എസ് മണ്ഡലം സെക്രട്ടറി റെജി പൊടിയാടി, ആര്.എസ്.എസ് താലൂക്ക് കാര്യവാഹക് സുമേഷ്, ശ്യാം ചാത്തമല, കെ.കെ.രാമകൃഷ്ണപിള്ള, ഷാജി അടിച്ചാടി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. കടപ്ര പഞ്ചായത്തിലെ മണ്ഡല പര്യടനം പരുമലയില്‍ എസ്.എന്‍.ഡി.പി യോഗം തിരുവല്ല യുണിയന്‍ സെക്രട്ടറി മധു പരുമല ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് ജില്ലാ ട്രഷറര്‍ ഡോ.കെ.ജി.സുരേഷ്, വൈസ് പ്രസിഡന്റ് അനില്‍.എസ് ഉഴത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. പനച്ചമൂട് ജംഗ്ഷനില്‍ പര്യടനം സമാപിച്ചു. ഇന്ന് പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിലാണ് സ്ഥാനാര്‍ഥിയുടെ പര്യടനം നടക്കുക. രാവിലെ 8.30ന് പുറമറ്റം പഞ്ചായത്തില്‍ ബി.ജെ.പി ജില്ലാ സെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്യും. വിവിധ ഇടങ്ങളിലെ സ്വീകരണ പരിപാടികളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: