ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ നമുക്കിടയില്‍ കാണും. മക്കളേ വാസ്തവത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് കള്ളും കഞ്ചാവുമല്ല നമ്മുടെ കണ്ണീരും രക്തവുമാണ്. കുടുംബത്തിലെ അമ്മയുടേയും ഭാര്യയുടേയും മക്കളുടേയും സഹോദരങ്ങളുയേയും കൈത്താങ്ങാകേണ്ട നിങ്ങള്‍ നശിപ്പിക്കുന്നത് അവരുടെ സുരക്ഷയെയാണ്.
ഈ ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട ശക്തിക്കായി നിങ്ങള്‍ അവിടുത്തോടു പ്രാര്‍ത്ഥിക്കുക. അസൂയയും വിദ്വേഷവും ഇല്ലാത്ത മക്കളുടെ മനസ്സാണ് അമ്മയ്‌ക്ക് ഭക്ഷണം. മക്കളില്‍ ആ ഒരു മനസ്സുകാണുന്നതാണ് അമ്മയുടെ ആനന്ദം. അതിനാല്‍ സന്തോഷത്തിനായി അസൂയയും കുശുമ്പുമില്ലാത്ത ഒരു മനസ്സുലഭിക്കുന്നതിനായി നല്ലകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ വേണ്ട ശക്തിലഭിക്കുന്നതിന്നായിമക്കള്‍ അവിടുത്തോട് പ്രാര്‍ത്ഥിക്കുക.
ദുഃശ്ശീലങ്ങള്‍ വെടിയാന്‍ വേണ്ട ശക്തിക്കായിട്ടാണ് നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടത്. തേനീച്ച പുഷ്പത്തിലെ തേന്‍മാത്രം നുകരുന്നതുപോലെ എന്തിലും നന്മാത്രം കാണാന്‍ ഒരുനല്ല മനസ്സുതരണേ എന്നാണ് സര്‍വ്വശക്തനോട് നമ്മള്‍ അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കേണ്ടത്.
















