നാദാപുരം: ബിജെപി നാദാപുരം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി എം.പി. രാജന്റെ പഞ്ചായത്ത് പര്യാടനത്തിന് തൂണേരിയില്‍ ആവേശോജ്വല സ്വീകരണം നല്‍കി. ഇന്നലെ വൈകുനേരം ചാലപ്പുറത്ത് നിന്ന് ആരംഭിച്ച് കോടഞ്ചേരി, പള്ളിതാഴെ, വെള്ളൂര്‍, വെറ്റുമ്മല്‍ ,കളത്തറ ,പട്ടാണി ,പേരോട് എന്നിവിടുങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം എട്ട് മണിക്ക് തൂണേരിയില്‍ സമാപിച്ചു. സമാപന യോഗം ബി. ഡി. ജെ .എസ് സംസ്ഥാന സമതി അംഗം ബാബു പൂതംപാറ ഉദ്ഘാടനം ചെയിതു . രാജേഷ് പേരുമുണ്ടശ്ശേരി മുഖ്യഭാഷണം നടത്തി സ്ഥാനാര്‍ത്ഥി എം.പി രാജന്‍ , ടി.കെ. പ്രഭാകരന്‍ മാസ്റ്റര്‍ ,പി. ഗംഗാധരന്‍ മാസ്റ്റര്‍, പി. മധു പ്രസാദ് ,കെ.ടി.കെ ചന്ദ്രന്‍ ,സി. ജയരാജന്‍, സി.ടി.കെ ബാബു എന്നിവര്‍ സംസാരിച്ചു. ഇന്ന് നരിപ്പറ്റയിലും, ഏഴിന് ചെക്യാട്, എട്ടിന് കാവിലുംപാറ, ഒന്‍പതിന് വാണിമേല്‍, പത്തിന് നാദാപുരത്ത് സമാപനയോഗവും ദേശരക്ഷാ സംഗമവും നടക്കും.
















