ബേപ്പൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി. പ്രകാശ്ബാബു
ഇന്നലെ രാമനാട്ടുകര പാലക്കലില്‍ നടത്തിയ പര്യടനത്തില്‍ നിന്ന്
രാമനാട്ടുകര: എന്‍ഡിഎ ബേപ്പൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.കെ.പി. പ്രകാശ് ബാബു രാമനാട്ടുകര ഏരിയയില്‍ പര്യടനം നടത്തി. വൈദ്യരങ്ങാടി, കോലോര്‍കുന്ന്, പാലക്കല്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി. കാരകുന്ന്, പെരുമ്പില്‍ത്താഴം, കാരായി എന്നിവിടങ്ങളില്‍ ഗൃഹസമ്പര്‍ക്കവും നടത്തി. രാജേഷ് മാസ്റ്റര്‍, ജിജേഷ് മാസ്റ്റര്‍, അഭിലാഷ് മാസ്റ്റര്‍, പരമേശ്വരന്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളിലെ സ്വീകരണങ്ങളില്‍ സംസാരിച്ചു. ബൈജു, രതീഷ്, അനി, അരവിന്ദാക്ഷന്‍,സുനില്‍ബാബു, ജ്യോതി എന്നിവര്‍ നേതൃത്വം നല്‍കി.
















