കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം പി. വേണുവിന് വോട്ടു ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കുന്നതില്‍ വ്യാപക പ്രതിഷേധം. കൊ യിലാണ്ടി മണ്ഡലത്തില്‍ മേലൂര്‍ 103 നമ്പര്‍ ബൂത്തി ലാണ് വേണുവിന് വോട്ട് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുതിയ വോട്ടേഴ്‌സ് ലിസ്റ്റില്‍ വേണുവിന്റെ പേരില്ല. പുതുക്കിയ ലിസ്റ്റ് പ്രകാരം വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ കഴിഞ്ഞ ദിവസം സിപിഎം നേതാക്കള്‍ താലൂ ക്ക് ഇലക്ഷന്‍ തഹസി ല്‍ദാര്‍ വി.എസ്. ദിനേശ്കു മാറിന്റെ ഓഫീസ് ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് വേണു വിന് വോട്ടു ചെയ്യാന്‍ പ്രത്യേക അനുമതി നല്‍ കാമെന്ന് അറിയിക്കുകയായിരുന്നു. വേട്ടു നഷ്ടമായ നൂറ് കണക്കിന് വോട്ടര്‍മാര്‍ കൊ യിലാണ്ടി മണ്ഡലം പരിധി യിലുണ്ടെന്നിരിക്കെ സി പിഎം നേതാവിന് മാത്രം വോട്ടു രേഖപ്പെടുത്താന്‍ പ്രത്യേക അനുമതി നല്‍കുന്നത് ശരിയല്ലെന്നാണ് മറ്റു രാഷ്‌ട്രീയപാര്‍ട്ടി നേതാക്കള്‍ പറയുന്നത്.
















