എന്‍ഡിഎ ബാലുശ്ശേരി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി പി.കെ. സുപ്രന്‍ എകരൂല്‍ അങ്ങാടിയില്‍ പ്രചരണം നടത്തുന്നു.
ബാലുശ്ശേരി: എന്‍ഡിഎ ബാലുശ്ശേരി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി പി.കെ. സുപ്രന്‍ എകരൂല്‍ അങ്ങാടി,പരപ്പില്‍,കരുവാറ്റകോളനി,ഉള്ളിയേരി അരിമ്പമലയില്‍ കോളനി,പറമ്പിന്റെ മുകളില്‍ എന്നിവടങ്ങളില്‍ പ്രചരണം നടത്തി. ഗോപിനാഥന്‍മാസ്റ്റര്‍, എന്‍.ആര്‍ പ്രതാപന്‍, എ.വാസുദേവന്‍, എന്‍.എ.ബാലന്‍ എന്നിവര്‍ അനുഗമിച്ചു.
സുപ്രന്റെ മണ്ഡല പര്യടന പരിപാടി ഇന്ന് തുടങ്ങും. പതിനൊന്ന് വരെ ആറ് ദിവസങ്ങളിലാണ് പര്യ ടനം. ഇന്ന് രാവിലെ ഉണ്ണി കുളം പനങ്ങാട് പഞ്ചായ ത്തുകളിലും നാളെ ബാലു ശ്ശേരി, ഉള്ളിയേരി, അത്തോളി പഞ്ചായത്തുകളിലും എട്ടിന് കോട്ടൂര്‍, കൂരാച്ചുണ്ട്, കായണ്ണ പഞ്ചായത്തുകളിലും ഒന്‍പതിന് വീണ്ടും പനങ്ങാട്, ഉണ്ണികുളം പഞ്ചായത്തുകളിലും പത്തിന് വീണ്ടും അത്തോളി, ഉള്ളിയേരി, ബാലുശ്ശേരി പഞ്ചായത്തുകളിലും 11ന് വീണ്ടും കൂരാച്ചുണ്ട്, കായണ്ണ, കോട്ടൂര്‍,നടുവണ്ണൂര്‍ പഞ്ചായത്തുകളിലും പര്യടനം നടത്തും.
















