കോഴിക്കോട്: ബിജെപി കോഴിക്കോട് സൗത്ത് മണ്ഡലം 12-ാം ബൂത്ത് കുടുംബസംഗമം ചാലപ്പുറം ഗവ. ഗണപത് ഗേള്‍സ് സ്‌കൂളിന് സമീപത്തെ ചോലക്കല്‍ ഹൗസില്‍ നടന്നു. സൗത്ത് മണ്ഡലം എന്‍ഡിഎ സ്ഥാ നാര്‍ത്ഥി സതീഷ്‌കുറ്റിയില്‍ നിലവിളക്ക് തെളിയിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, ശോഭാരാജന്‍, കെ. പി. ശിവദാസന്‍, പ്രജീഷ് പുതിയപാലം, എന്‍വി. ദിനേശ് എന്നിവര്‍ സംസാരിച്ചു. കെ.പി. മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. പി. ദയാധരന്‍ സ്വാഗതവും സി. ശിവദാസ് നന്ദിയും പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ സി. അമൃത, എന്‍. അശ്വതി, ജിജിന ബി. ജിജോ സംസ്ഥാന കിക്ക് ബോക്‌സിംഗില്‍ വെള്ളിമെഡല്‍ നേടിയ കെ. വൈശാഖ്(നന്ദു) എന്നിവരെ അനുമോദിച്ചു.
















