കോഴിക്കോട്: ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ ഒന്നും രണ്ടും പ്രതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമാണെന്ന് കുന്ദമംഗലം നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്‍ പറഞ്ഞു. പുവ്വാട്ടുപറമ്പില്‍ നടന്ന ശക്തിപര്‍വം സ്ത്രീ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജിഷ കൊല്ലപ്പെടുന്നതിന് മുമ്പ് കുടുംബത്തിന് സര്‍ക്കാരിന്റെ സഹായം ലഭിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ സംഭവിച്ച അത്യാഹിതം ഒഴിവാക്കാമായിരുന്നു. ഇന്ന് 10 ലക്ഷം രൂപ നല്‍കുമെന്ന് പറയുന്ന മുഖ്യമന്ത്രി അഞ്ചു വര്‍ഷം മുമ്പ് അഞ്ചു ലക്ഷം രൂപ നല്‍കിയിരുന്നുവെങ്കില്‍ ജിഷയുടെ കുടുംബത്തിന് വീട് നിര്‍മ്മിക്കാമായിരുന്നു. വിഎസ് അച്യുതാനന്ദനും ഈ കുടുംബത്തെ പരിഗണിച്ചില്ല. 60 വര്‍ഷം ഭരിച്ച ഇരു മുന്നണികളും ദളിത പിന്നോക്ക വിഭാഗത്തോട് നീതി കാണിച്ചില്ല.
അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. ഇതുവരെ നാട് ഭരിച്ചവരാണ് വികസനം കൊണ്ടുവരുമെന്ന് വീമ്പ്പറയുന്നത് അദ്ദേഹം കുറ്റപ്പെടുത്തി. മഹാസംഗമത്തില്‍ പങ്കെടുത്ത സ്ത്രീ പ്രാതിനിധ്യം കുന്ദമംഗലം മണ്ഡലത്തിന്റെ മാറ്റത്തിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
















