കോഴിക്കോട്: തളി മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ അക്ഷയ തൃതീയ ദിവസമായ ഒമ്പതിന് മഹാലക്ഷ്മി പൂജയും കനകാഭിഷേകവും നടക്കും. മഹാലക്ഷ്മീ ദേവിയുടെ വെളളി നാണയങ്ങള്‍കൊണ്ട് കനകാഭിഷേകം നടത്തി, ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കും. ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ക്ഷേത്രത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0495 2704460, 9446503460.
ക്ഷേത്രത്തിലെ സംവത്സരാഭിഷേക മഹോത്സവം, ഗണേശ സംഗീത നൃത്തോത്സവവും മെയ് 5 മുതല്‍ 11 വരെ നടക്കും. 5, 6 ന് മഹാരുദ്രയജ്ഞവും, 7,8,9 ചതുര്‍വേദ പാരായണവും, 10ന് സഹസ്രമോദക ഹോമവും 11 ന് പ്രതിഷ്ഠാ ദിനത്തില്‍ സംവത്സരാഭിഷേകവും നടക്കും. ഗണേശ സംഗീത നൃത്തോത്സവത്തില്‍ 5ന് താമരക്കാട് കൃഷ്ണന്‍ നമ്പൂതിരിയുടെ സംഗീതക്കച്ചേരി, 6ന് എസ്. ആനന്ദിയുടെ സംഗീതക്കച്ചേരി, 7ന് ഗീതാകൃഷ്ണന്റെ സംഗീതക്കച്ചേരി, 8ന് രമണ ബാലചന്ദ്രന്റെ വീണക്കച്ചേരി, 9ന് വിനീത്‌നായരുടെ സംഗീതക്കച്ചേരി, 10ന് വി.എന്‍. വിവേകിന്റെ ഭരതനാട്യം, 11 ന് ദേവശ്രീ ദേവദത്തിന്റെ മോഹിനിയാട്ടവും വിഷ്ണുരാഹുലിന്റെ കേരള നടനവും നടക്കും.
















