മുക്കം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗിരി പാമ്പനാലിന്റെ തെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇന്നലെ വാഹന പ്രചരണ ജാഥ കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പന്‍ ചാല് അങ്ങാടിയില്‍ നിന്നും തുടങ്ങി. തുഷാരഗിരി ,നെല്ലിപ്പൊയില്‍, പുലിക്കയം, വലിയ കൊല്ലി, വേളംകോട്, കാഞ്ഞിരാട് ,മൈക്കാവ്, കരിമ്പാലകുന്ന്.നിരന്ന പാറ, പുള്ളവള്ളി, കോടഞ്ചേരി ടൗണ്‍, മുത്തപ്പന്‍പുഴ, ആനക്കാംപൊയില്‍, മാവാതുക്കല്‍, പുല്ലു രാംപാറ, കൊടക്കാട്ടുപാറ, എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പള്ളിപ്പടിയില്‍ സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ബാബു മൂലയില്‍, ബാലകൃഷ്ണന് വെണ്ണക്കോട്, സി.ടി. ജയപ്രകാശ് ഭാസി ചിറ്റാനപാറ, സുധീര്‍ നീലേശ്വരം, നിബു ഇടക്കണ്ടി, രാജേഷ് ,വിജയന് കോടഞ്ചേരിഎന്നിവര് സംസാരിച്ചു.
















