കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന് വിവിധ പ്രദേശങ്ങളില്‍ ഉജ്ജ്വല വരവേല്‍പ്പ്. മൂന്നാം ഘട്ട പര്യടനം രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ആവേശോജ്വലമായ സ്വീകരണങ്ങളാണ് ലഭിച്ചത്. നിരവധി പ്രവര്‍ത്തകരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ കോട്ടൂളി, കുടില്‍ തോട്, ചേവരമ്പലം, വേങ്ങേരി ,തണ്ണീര്‍ പന്തല്‍, വേങ്ങേരിക്കാട് ,തടമ്പാട്ടുതാഴം, കുണ്ടുപറമ്പ് ,മാളിക്കടവ്, എടക്കാട് എന്നീ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരിട്ടു കണ്ടു വോട്ടഭ്യര്‍ത്ഥിച്ചു. പര്യടനത്തില്‍ ബിജെപി ജില്ല വൈസ് പ്രസിഡണ്ട് രമണീഭായ്, ബിജെപി ജില്ല സമിതി അംഗം അനില്‍ കുമാര്‍, മണ്ഡലം പ്രസിഡണ്ട് വി.സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ കെ.ശ്രീകുമാര്‍ ,ബിജു കുടില്‍ തോട്, മഹിള മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി സുജാത കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















