പേരാമ്പ്ര: ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ഇടതു-വലതു മുന്നണികള്‍ക്കെതിരെയുള്ള കനത്ത താക്കീതായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പെന്ന് ബിജെപി ജില്ലാപ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. എന്‍ഡിഎ പേരാമ്പ്ര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ്കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും കേരളത്തിന് സ്വന്തമായി ഒരുവികസനയം പോലും രൂപീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ മണ്ണും മനസും ദേശീയ ജനാധിപത്യ സംഖ്യത്തിന് അനുകൂലമായി പാകപ്പെടുകയാണെന്നും ജയചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. ആര്‍എസ്എസ് പ്രാന്തബൗദ്ധിക് പ്രമുഖ് മുഖ്യപ്രഭാഷണം നടത്തി. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് മറ്റുള്ളവര്‍ക്ക് മാതൃകയാകുവാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷനില്‍ മണ്ഡലം ബിജെപി മണ്ഡലം പ്രസിഡന്റ് കെ. കെ. രജീഷ് അധ്യക്ഷത വഹിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൊളപ്പേരി സുകുമാരന്‍ നായര്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി മുഖ്യരക്ഷാധികാരി ഡോ. രാജന്‍ കെ. അടിയോടി. ബിജെപി ജില്ലാവൈസ്പ്രസിഡന്റ് എം.മോഹനന്‍ മാസ്റ്റര്‍, കേരള കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് മാത്യു പേഴത്തിങ്കല്‍, ജെഎസ്എസ് ജില്ലാസെക്രട്ടറിയേറ്റ് മെമ്പര്‍, പി.വാസുമാസ്റ്റര്‍, ടി.കെ.ജി. നമ്പ്യാര്‍, മലബാര്‍ നായര്‍ സമാജം ടി.എം.കെ. കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.രാഘവന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
















