കോഴിക്കോട്: സൂര്യാതപമേറ്റ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ആശ്വാസധനമായി നല്‍കണമെന്നും, ഇത്തരം മരണങ്ങളെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രകൃതി സംരക്ഷണസമിതി ആവശ്യപ്പെട്ടു. അത്യുഷ്ണവും ജലദൗര്‍ലഭ്യവും നിര്‍മ്മാണവും നിയമപരമായ ബാധ്യതയായി നശ്ചയിച്ച് അടിയന്തിര നിയമനിര്‍മ്മാണം നടത്തണമെന്നും പ്രകൃതി സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ അത്യുഷ്ണം അനുഭവപ്പെടുന്നത് എന്തുകൊണ്ട് എന്ന വിഷയത്തെക്കുറിച്ച് നടന്ന പൊതുയോഗം ആവശ്യപ്പെട്ടു.
പ്രകൃതിസംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് പി.രമേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം പ്രൊഫ. ടി.ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിയില്‍ അനുഭവപ്പെടുന്ന അത്യുഷ്ണത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ച് സതീഷ് കൊല്ലമ്പത്ത് വിശദീകരിച്ചു. മണലില്‍ മോഹനന്‍, പി.കെ. ഭാസ്‌കരന്‍, എ. ശിവാനന്ദന്‍, വേണുപറമ്പത്ത്, സുബീഷ് ഇല്ലത്ത്, പി.ടി. മുഹമ്മദ്‌കോയ, യു. രാമചന്ദ്രന്‍, ടി.വി. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
















