തിരുവനന്തപുരം: ഫേസ്ബുക്ക് ലൈവിലൂടെ ചേദ്യങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരൻ. ഇന്ന് രാവിലെ ഒൻപത് മണിക്കാണ് പൊതുജനങ്ങളുടെ തെരഞ്ഞെടുത്ത ചോദ്യങ്ങളോട് ഫേസ്ബുക്കിലൂടെ കുമ്മനം നിലപാട് വിശദീകരിച്ചത്.
തൊഴിൽ നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തുന്നവരെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് ആവശ്യമാണെന്ന് കുമ്മനം പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണ് പ്രവാസികൾ. എന്നാൽ ഇത് കേരളത്തിന്റെ വികസന പദ്ധതികൾക്ക് എങ്ങനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താമെന്ന് സർക്കാർ ചിന്തിക്കുന്നില്ല. വിദ്യാഭ്യാസ കാലയളവിൽ തന്നെ തൊഴിൽ പരിശീലനം നൽകാനുള്ള സംവിധാനമുണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സ്കിൽ ഡവലപ്മെന്റ് പദ്ധതിയോട് സംസ്ഥാന സർക്കാർ മുഖം തിരിക്കുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: