കരുനാഗപ്പള്ളി: മനസാക്ഷിയെ ഞെട്ടിച്ച മാറാട് അക്രമം നടന്നിട്ട് 13 വര്‍ഷം പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് മാറിമാറി വന്ന ഇരുമുന്നണികളും കൈകൊള്ളുതെന്നും ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഉന്നതരായ ഇവര്‍ക്കെതിരെ നടപടി എടുക്കേണ്ടി വന്നാല്‍ ന്യൂനപക്ഷ വോട്ട് നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണ് സിബിഐ പോലുളള അന്വേഷണത്തിന് ഇവര്‍ തയ്യാറാകാത്തതെന്നും മഹിള ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ പറഞ്ഞു.
ഉത്തരേന്ത്യയില്‍ നടക്കുന്ന ഒറ്റപ്പെട്ട ദളിത് പീഡനങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന സംഘടനകള്‍ പെരുമ്പാവൂരിലും നടന്ന പീഡനവും അഴീക്കല്‍ ദളിത് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിനെതിരെ എന്താണ് ശബ്ദിക്കാത്തതെന്നും ഡിവൈഎഫ്‌ഐയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ ഇതില്‍ പ്രതികളായത് കൊണ്ടാണോ പ്രതികരിക്കാത്തതെന്ന് വ്യക്തമാക്കണമെന്ന് ബിന്ദുമോഹന്‍ പറഞ്ഞു.
മാറാട് അനുസ്മരണദിനത്തോട് അനുബന്ധിച്ച് കരുനാഗപ്പളളിയില്‍ നടന്ന മാറാട് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് അഡ്വ.പി.കെ.സുധീര്‍ ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂര്‍തുളസി ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ്, ഓമനക്കുട്ടന്‍, ഹിന്ദു ഐക്യവേദി താലൂക്ക് ഭാരവാഹികളായ ജി.പി.വേണു, രമ്യ, സത്യവതി, തുറയില്‍കുന്ന് വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പുറ്റിംഗല്‍ ദുരന്തബാധിതര്‍ക്കുള്ള ഹിന്ദുഐക്യവേദിയുടെ ദുരിതാശ്വാസനിധി ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ഓച്ചിറ രവികുമാര്‍ ആര്‍ എസ് എസ് ജില്ലാ സേവാ പ്രമുഖ് കെ. കൃഷ്ണന്‍കുട്ടിക്ക് കൈമാറി. സതീഷ് തേവനത്ത് സ്വാഗതവും വയലില്‍ത്തറ കാര്‍ത്തികേയന്‍ നന്ദിയും പറഞ്ഞു.
















