ദുബായ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്കു തിരിച്ചടി. ഒന്നാമതുള്ള ഓസ്‌ട്രേലിയയേക്കാള്‍ ആറു പോയിന്റ് പിന്നിലായി ഇന്ത്യ. മൂന്നാമതുള്ള പാക്കിസ്ഥാന്‍ ഇന്ത്യയേക്കാള്‍ ഒരു പോയിന്റ് പിന്നില്‍. ഓസ്‌ട്രേലിയയ്‌ക്ക് 118 പോയിന്റുണ്ട്. ഇന്ത്യ – 112, പാക്കിസ്ഥാന്‍ – 111, ഇംഗ്ലണ്ട് – 105, ന്യൂസിലന്‍ഡ് – 98, ദക്ഷിണാഫ്രിക്ക – 92, വെസ്റ്റിന്‍ഡീസ് – 65, ബംഗ്ലാദേശ് – 57 എന്നിങ്ങനെ മറ്റു ടീമുകളുടെ പോയിന്റ് നില.
















