ബെംഗളൂരു: വലിയ പേരുകാരുണ്ടായിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തോല്‍വികള്‍ക്കു മാത്രം മാറ്റമില്ല. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് അഞ്ചു വിക്കറ്റിനു തോറ്റു ബാംഗ്ലൂര്‍. അഞ്ചാം ജയത്തോടെ പത്തു പോയിന്റുമായി കൊല്‍ക്കത്ത പട്ടികയില്‍ രണ്ടാമത്. സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – 185/7 (20), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് – 189/5 (19.1).
29 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സറും സഹിതം പുറത്താകാതെ 60 റണ്‍സെടുത്ത യൂസഫ് പഠാന്റെ പ്രകടനമാണ് കൊല്‍ക്കത്തയ്‌ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ആന്ദ്ര റസല്‍ (39), ഗൗതം ഗംഭീര്‍ (37) എന്നിവരും തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ കെ.എല്‍. രാഹുല്‍ (52), വിരാട് കോഹ്‌ലി (52), ഷെയ്ന്‍ വാട്‌സണ്‍ (32), മലയാളി താരം സച്ചിന്‍ ബേബി (16), സ്റ്റുവര്‍ട്ട് ബിന്നി (16) എന്നിവരുടെ കരുത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. കൊല്‍ക്കത്തയ്‌ക്കായി മോണി മോര്‍ക്കലും പീയുഷ് ചൗളയും രണ്ടു വീതം വിക്കറ്റെടുത്തപ്പോള്‍, ബാംഗ്ലൂരിന്റെ യുസ്‌വേന്ദ്ര ചഹലിനും രണ്ട് വിക്കറ്റ്.
















