കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്‍ മൂന്നാം ഘട്ട പര്യടനം തുടങ്ങി. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ വഞ്ചനാപരമായ നിലപാട് ജനം തിരിച്ചറിയണമെന്നും ഈ തെരഞ്ഞെടുപ്പ് എന്‍ഡിഎക്കനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം വെള്ളിമാട്കുന്നില്‍ പര്യടനം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. പൂളക്കടവ്, വെള്ളിമാട്കുന്ന്, പുളിയങ്കോട് കുന്ന്, മനത്താനത്ത് താഴം, കോവൂര്‍, ഇരിങ്ങാടന്‍പള്ളി, ചേവായൂര്‍, വൃന്ദാവന്‍ കോളനി, വാപ്പോളിത്താഴം, എന്‍ജിഒ. ക്വാട്ടേഴ്‌സ്, കണ്ണാടിക്കല്‍, മാസ് കോര്‍ണര്‍, മലാപ്പറമ്പ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വൈകിട്ട് പാറോപ്പടിയില്‍ നടന്ന കുടുംബസംഗമത്തോടെ ഇന്നലത്തെ പര്യടനം സമാപിച്ചു. മണ്ഡലം പ്രസിഡന്റ് സുരേഷ് കുമാര്‍, കെ. ശ്രീകുമാര്‍, ബിജു കുടില്‍തോട് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊടുവള്ളി: ബിജെപി കൊടുവള്ളി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അലി അക്ബര്‍ താമരശ്ശേരിയില്‍ മൂന്നാം ഘട്ട പര്യടനം നടത്തി. താമരശ്ശേരി ചുങ്കം, കാരാടി എന്നിവിടങ്ങളില്‍ മഹിളാ മോര്‍ച്ച ഭാരവാഹികള്‍ പര്യടനത്തിന് നേതൃത്വം നല്‍കി. താമരശ്ശേരി പൊടുപ്പില്‍ കോളനിയില്‍ കുടുംബ യോഗത്തില്‍ അലി അക്ബര്‍ പങ്കെടുത്തു. ബിജെപി നേതാക്കളായ കെ.പി. രമേശന്‍, കെ.പി. ശിവദാസന്‍, വത്സന്‍ മെടോത്ത്, കെ.കെ. ബിന്‍ജു, ബൈജി, മഹിളാ മോര്‍ച്ച പ്രവര്‍ത്തകരായ ചന്ദ്രകല, രാജമ്മ, അശ്വനി എന്നിവര്‍ പങ്കെടുത്തു.
















