കല്ലൂര്‍ : തങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്ക്കരിക്കാന്‍ കോളനി നിവാസികളുടെ തീരുമാനം. നൂല്‍പ്പുഴ പഞ്ചായത്തിലെ പുഴംകുനി കോളനിവാസികളാണ് ഇത്തവണ വോട്ട് ചെയ്യില്ല എന്ന തീരുമാനമെടുത്തിരിക്കുന്നത്. നിരന്തരമായി ഉണ്ടാവുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇത്തവണ വോട്ട് ബഹിഷ്ക്കരിക്കാന്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ പുഴംകുനി കോളനിക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് അറി യുന്നത്.
കല്ലൂര്‍ ടൗണിനോട് ചേര്‍ന്നുള്ള ഈ കോളനിയില്‍ ശുദ്ധമായ കുടിവെള്ളവും വൈദ്യുതിയും കോളനിയിലേക്ക് എത്താന്‍ വഴിയുമില്ല. കോളനിയിലെ പലവീടുകളും അപകടാവസ്ഥയിലാണ്. മഴക്കാലം ആയാല്‍ കോളനിക്ക് സമീപത്തുള്ള കല്ലൂര്പുഴയില് നിന്നും വെള്ളവും കയറും.
എല്ലാ മഴക്കാലത്തും കോളനിയില്‍ വെള്ളം കയറുമ്പോള്‍ അധികൃതര്‍ എത്തി മാറ്റിപാര്പ്പിക്കാം എന്ന ഉറപ്പ് നല്‍കും. എന്നാല്‍ വെള്ളം ഇറങ്ങക്കഴിഞ്ഞാല് പറഞ്ഞ വാക്ക് മറക്കുന്ന സമീപനമാണ് എല്ലാവരും സ്വീകരിക്കാറ് എന്നും കോളനിക്കാര്‍ പറയുന്നു. രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുപ്പ് സമയത്താണ് ഇവിടെ എത്താറുള്ളതെന്നും കോളനിക്കാര്‍ പറയുന്നു. ഇത്തരത്തില്‍ കോളനിയോട് നിരന്തരം അവഗണന തുടരുന്നതിനാലാണ് ഇത്തവണ ആര്‍ക്കും വോട്ട് കൊടുക്കേണ്ടെന്ന തീരുമാനത്തില്‍ കോളനിക്കാര്‍ എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: