തിരുവനന്തപുരം : പ്രവാസി നിവാസി പാര്‍ട്ടി എന്ന പിഎന്പിയും എന്‍ഡിഎയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്ലി, രാജീവ് പ്രതാപ് റൂഡി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് പിഎന്‍പി എന്‍ഡിഎയില്‍ ചേര്‍ന്നത്. പിഎന്‍പി സംസ്ഥാന കമ്മിറ്റി തീരുമാനമനുസരിച്ച് സംസ്ഥാന പ്രസിഡന്റ് വെള്ളായണി ശ്രീകുമാറാണ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. എന്‍ഡിഎയുടെ ഘടകകക്ഷിയായി മാറുകയും ചെയ്തു.
യോഗത്തില്‍ പിഎന്‍പി ജനറല്‍ സെക്രട്ടറി സലിംമാറ്റപ്പള്ളി, വൈസ് പ്രസിഡന്റ് രാധാകൃഷ്ണമേനോന്, മധുസൂദനന്‍നായര്‍, ട്രഷറര്‍ മോഹന്‍കുമാര്‍, ജി. സുന്ദരേശന്, സെക്രട്ടറി അഖിലം മധു, സംസ്ഥാന ഭാരവാഹികളായ ശ്യാംകുമാര്‍, സുനില്‍കുമാര്‍, കരുമം ഷിമില്‍, ജില്ലാ പ്രസിഡന്റ് സെയ്ദ്, ജനറല്‍ സെക്രട്ടറി തിരുമല ചന്ദ്രകുമാര്‍, ജില്ലാ ഭാരവാഹികളായ ഹാജമുഹമ്മദ്, കുമാരന് മുട്ടത്തറ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. സുരേഷ് പഴയിടം തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: