പത്തനംതിട്ട: തിരക്കേറിയ ബസുകളില്‍ കണ്ടക്ടറുടെ സഹായമില്ലാതെ ടിക്കറ്റെടുക്കുന്ന സംവിധാനവുമായി പെരുനാട് ബിലീവേഴ്സ് ചര്‍ച്ച് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍.റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന റേഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന്‍ കാര്‍ഡിന്റെ സഹായത്തോടെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. യാത്രക്കാര്‍ ബസില്‍ കയറി തങ്ങളുടെ കൈവശമുള്ള കാര്‍ഡ ഉപകരണത്തില്‍ കാട്ടുമ്പോള്‍ കാര്‍ഡിനോടു ലിങ്കു ചെയ്തിരിക്കുന്ന മൊബൈല്‍ഫോണ്‍ നമ്പരിലേക്ക് യാത്രാംരംഭ വിവരങ്ങള്‍ സന്ദേശമായി എത്തും. യാത്രക്കാര്‍ തിരികെ ബസിറങ്ങുമ്പോള്‍ കാര്‍ഡ് വീണ്ടും ഉപകരണത്തില്‍ കാണിക്കണം. സഞ്ചരിച്ച ദൂരത്തിന് അനുസൃതമായ തുക കാര്‍ഡില്‍ നിന്നു കുറയും.
അവസാനവര്‍ഷ വിദ്യാര്‍ഥികളായ ടിബി തോമസ്, കെവി. അന്‍സു, അച്ചന്‍കുഞ്ഞ്, അക്സ സഖറിയ, ടി.എന്‍. നിജ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം വികസിപ്പിച്ചെടുത്തത്. വകുപ്പ് മേധാവി ഡോ.മിലിന്ദ് തോമസ്, അധ്യാപകരായ ഫിനി ആന്‍ ഫിലിപ്പ്, ജോബിന് ടി.ഫിലിപ്പ്, കുരുവിള ജോണ്‍ എന്നിവരുടെ സഹായവും കുട്ടികള്‍ക്കു ലഭിച്ചു. ടിക്കറ്റെടുക്കാതെ കയറുന്ന യാത്രക്കാരെ തിരിച്ചറിയാന്‍ ഉപകരണത്തില്‍ ബസര്‍ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: