ബത്തേരി : ട്രൈബല്‍ വകുപ്പ് ജീവനക്കാരന് ലിഫ്റ്റില്‍ കുടുങ്ങിയത് സഹപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി. ബത്തേരി മിനിസിവില്‍ സ്റ്റേഷനിലുള്ള ട്രൈബല്‍ ഓഫീസ് ജീവനക്കാരന് സതീഷ്കുമാറാണ് മെയ് രണ്ടിന് ഒരു മണിക്കൂറോളം ലിഫ്റ്റില്‍ തകരാറ് കാരണം കുടുങ്ങിയത്. ഫയര്‍ഫോഴ്സെത്തിയാണ് ഇയാളെ പുറത്തെത്തിച്ചത്.
തിങ്കളാഴ്ച്ച രാവിലെ 11.30-തോടെയാണ് സംഭവം. ഗ്രൗണ്ട്ഫ്ളോറില്‍ നിന്നും സെക്കന്റ് ഫ്ളോറിലുള്ള ഓഫീസിലേക്ക് പോവാന്‍ ലിഫ്റ്റില്‍ കയറിയ സതീഷ്കുമാറാണ് ലിഫ്റ്റ് തകരാറ് കാരണം ഒരുമണിക്കൂറോളം കുടുങ്ങിയത്. ലിഫ്റ്റില്‍ കയറി ഡോര്‍ അടച്ചതോടെ ലിഫ്റ്റ് പ്രവര്‍ത്തനം നിലച്ചു. പിന്നീട് ഡോര്‍ തുറന്ന് പുറത്ത് കടക്കാനുള്ള ശ്രമവും പരാജയപെട്ടു. പിന്നീട് ഫയര്‍ഫോഴ്സെത്തി ലിഫ്റ്റ് ഫസ്റ്റ് ഫ്ളോറില്ക്ക് വലിച്ചുകയറ്റി ജീവനക്കാരനെ പുറത്തിറക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും പരാജയപെട്ടു. തുടര്‍ന്ന് ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും ലിഫ്റ്റിന്റെ ഡോര്‍ കീ എത്തിച്ചാണ് സതീഷ്കുമാറിനെ പുറത്തിറക്കിയത് ഇതുവരെയും മറ്റ് ജീവനക്കാര്‍ ആശങ്കയിലായിരുന്നു. അടുത്തിടെയായി മനിസിവില് സ്റ്റേഷനിലെ ലിഫ്റ്റ് നിരന്തരം തകരാറാവുന്നതായും ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: