മാനന്തവാടി : കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്ന് മുന്‍ കര്‍ണ്ണാടക ദേവസ്വം മന്ത്രി ശ്രീനിവാസപൂജാരി എംഎല്‍സി പറഞ്ഞു. മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ കെ.മോഹന്‍ദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ദേശീയ ജനാധി പത്യസഖ്യം സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മാറ്റവും, വികസനവുമാണ് ബിജെപി ലക്ഷ്യമിടുന്നത്. കേരളം എന്നാല്‍ മാറിമാറി ഭരിച്ച കോണ്‍ഗ്രസ്സും, സിപിഎമ്മും ഇത്രയും കാലം അവരവരുടെ വികസനമാണ് നടത്തിയത്. കൊല്ലം വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള്‍ മോഡി മരുന്നും സന്നാഹങ്ങളുമായി കേരളത്തിലെത്തി. എന്നാല്‍ ഉമ്മന്‍ചാണ്ടി ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. ഇത്തവണ സംസ്ഥാനത്ത് എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണ്ണാടക മുന്‍വനം മന്ത്രി വിജയ്ശങ്കര്‍ എംഎല് സി മുഖ്യപ്രഭാക്ഷണം നടത്തി. കണ്ണന് കണിയാരം അധ്യക്ഷതവഹിച്ചു. സ്ഥാ നാര്‍ത്ഥി കെ.മോ ഹന്ദാസ്, ഇ.പി.ശിവദാസന്‍, ജി.കെ.മാധവന്, സി. അഖില്‍പ്രേം, പി.കെ.വീരഭദ്രന്, ഇരുമുട്ടൂര്‍ കുഞ്ഞാമന്, ശ്രീലത ബാബു, രജിത അശോകന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: