വജ്രദംഷ്‌ട്രനെ വിളിച്ച് മാരകമായ ഒരു സൈന്യത്തോടൊപ്പം രാമനെ കൊല്ലാന്‍ വിട്ടു. വരുന്നവരുടെയെല്ലാം ആഗ്രഹം പരമാത്മാവായ രാമനെ വധിക്കണമെന്നാണ്. എന്നിട്ടോ അവര്‍ വധിക്കപ്പെടുന്നു. വജ്രദംഷ്‌ട്രനെ അംഗദന്‍ എതിരിട്ടു. പാറകളും വൃക്ഷങ്ങളുമൊക്കെ വലിച്ചെറിഞ്ഞുകൊണ്ട് വാനരപ്പട രാക്ഷസപ്പടയെ നേരിട്ടു.
എണ്ണമില്ലാത്തത്ര രാക്ഷസന്മാര്‍ യമപുരിയിലെത്തി. വീണ്ടും രക്തപ്പുഴകള്‍ ഒഴുകാന്‍ തുടങ്ങി. തലയറ്റിട്ടും ജീവന്‍പോകാത്ത കബന്ധങ്ങള്‍ നൃത്തം ചെയ്യുന്നു. അംഗദനും വജ്രദംഷ്‌ട്രനും തുല്യബലത്തോടെ അടരാടി. താമസിയാതെ വജ്രദംഷ്‌ട്രനും തലയറ്റുവീണു. വജ്രദംഷ്‌ട്രന്‍ മരിച്ചതുകണ്ട് അകമ്പനന്‍ ഹനുമാനോട് എതിരിട്ടു. അവനും അധികനേരം ആയുസ്സുണ്ടായില്ല. ഹനുമാന്‍ നിഷ്പ്രയാസം അകമ്പനനെയും വധിച്ചു. അതോടെ രാവണന്റെ പ്രധാനമന്ത്രിമാരും സേനാനായകന്മാരും ഒട്ടുമുക്കാലും ഒടുങ്ങി.
തുടരും
















