Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുത്രകാമേഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 07:05 pm IST
in Samskriti

പണ്ട് കോസലരാജ്യത്ത് ദേവദത്തന്‍ എന്നൊരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അനപത്യത്താല്‍ ദുഃഖിതനായിരുന്ന അദ്ദേഹം പുത്രലാഭത്തിനായി യജ്ഞം ചെയ്തു. അദ്ദേഹം തമസാ നദിയുടെ കരയില്‍ യജ്ഞശാലയൊരുക്കി ബ്രാഹ്മണരെ വരുത്തി യജ്ഞം ചെയ്തു. പുത്രകാമേഷ്ടിയില്‍ വിദഗ്ധരായ മഹാന്മാരാണ് കര്‍മ്മം ചെയ്തത്. സുഹോത്രനെ ബ്രഹ്മാവായും, യാജ്ഞവല്‍ക്യനെ അധ്വര്യുവായും ബ്രഹസ്പതിയെ ഹോതാവായും പൈലനെ പസ്‌തോതാവായും ഗോഭിലനെ ഉദ്ഗാതാവായും മറ്റു മുനിമാരെ സദസ്യരായും കല്‍പ്പിച്ചു. എല്ലാവരെയും അദ്ദേഹം ദക്ഷിണയും സമ്മാനങ്ങളും നല്‍കി ആദരിച്ചു.

സാമവേദം സ്വരശുദ്ധിയോടെ ചൊല്ലുന്നതിനിടയില്‍ ഗോഭിലന് ശ്വാസതടസ്സം വന്നതിനാല്‍ ക്ഷണനേരത്തെയ്‌ക്ക് ആലാപനത്തില്‍ സ്വരഭംഗം വന്നു. അത് കേട്ട ദേവദത്തന്‍ ക്രുദ്ധനായി ഗോഭിലനോടു കയര്‍ത്തു. ‘പുത്രകാമേഷ്ടിക്കിടയിലെ വേദാലാപനത്തില്‍ സ്വരം തെറ്റിച്ച താനൊരു മൂര്‍ഖന്‍ തന്നെ!’ ഉടനെ ഗോഭിലനും തിരികെ ക്ഷോഭത്തോടെ ബ്രാഹ്മണനെ ശപിച്ചു. ‘അങ്ങിനെയാണോ, എങ്കില്‍ ഈ യാഗം മൂലം തനിക്കുണ്ടാകുന്ന പുത്രന്‍ മൂര്‍ഖനായിപ്പോകട്ടെ. ശ്വാസമെടുക്കാന്‍ എനിക്ക് ഒരല്‍പം തടസ്സം വന്നു.

അതിന് ഇത്രയ്‌ക്ക് ക്രോധം പാടുണ്ടോ?’ ഇതുകേട്ടപ്പോള്‍ ദേവദത്തന്‍ ഒന്ന് തണുത്തു. അദ്ദേഹം ദുഖത്തോടെ പറഞ്ഞു: മഹാത്മാവേ, എന്നെപ്പോലെ തെറ്റൊന്നും ചെയ്യാത്തവനില്‍ അങ്ങ് ഇങ്ങനെ കഠിനമായ ശാപം ചൊരിയുന്നത് കഷ്ടമാണ്. പുത്രനില്ലാത്ത ദുഖത്തോടൊപ്പം ഇനിയിപ്പോള്‍ ഈ ശാപദുഃഖം കൂടിയായി! മൂര്‍ഖനായ ഒരു പുത്രന്‍ ഉണ്ടാവുന്നതിനേക്കാള്‍ നല്ലത് അപുത്രതയാണ്! മൂര്‍ഖനായ ബ്രാഹ്മണന്‍ എല്ലായിടത്തും അപമാനിക്കപ്പെടും. ദാനപൂജാദികള്‍ക്ക് അവനര്‍ഹതയുണ്ടാവുകയില്ല.

വേദജ്ഞാനമില്ലാത്ത ബ്രാഹ്മണന്‍ ഏതു ദേശത്താണെങ്കിലും ഒരു ശൂദ്രനെപ്പോലെ കരം കൊടുത്ത് ജീവിക്കേണ്ടിവരും. ദേവപ്രീതിക്കായുള്ള കര്‍മ്മങ്ങളില്‍ ഒന്നിലും അങ്ങനെയുള്ള വിപ്രനെ ആരും കൂട്ടില്ല. ഈ ബ്രാഹ്മണനെ രാജാവ് ശൂദ്രനായി കരുതുന്നതിനാല്‍ അവന്‍ നിലമുഴുത് ജീവിതായോധനത്തിനുള്ളത് നേടണം. ശ്രാദ്ധത്തിനൊന്നും അവനെ ആരും കൂട്ടിക്കൊണ്ട്്‌പോകില്ല. ശ്രാദ്ധത്തിനും മറ്റും കൂടിയാല്‍ത്തന്നെ അവന് ആരെങ്കിലും ഭക്ഷണം കൊടുത്തേക്കാം എന്നല്ലാതെ യാതൊരു മാന്യതയും അവനു കിട്ടില്ല. മൂഢവിപ്രനെ ബഹുമാനിച്ചാല്‍ രണ്ടാള്‍ക്കും നരകഫലമാണ് കിട്ടുക. മൂര്‍ഖരെ വന്ദിക്കുന്ന സ്ഥലവും അവിടത്തെ രാജാവും നിന്ദ്യരത്രേ.

മൂര്‍ഖപണ്ഡിത ഭേദം വിദ്വാന്മാര്‍ക്കറിയാം. ദാനം, മാനം, പരിഗ്രഹം എന്നിവയാല്‍ ഗര്‍വിഷ്ഠരായ ആളുകള്‍ ഉള്ളിടത്ത് പണ്ഡിതന്‍ പോവുകയില്ല. അസത്തുക്കളുടെ ധനം അസത്തുക്കള്‍ക്ക് മാത്രമേ ഉപകരിക്കൂ. നിറയെ കായ്ച്ച വേപ്പ്മരത്തിലെ കായ്‌കള്‍ കാക്കയ്‌ക്ക് മാത്രമേ പ്രയോജനപ്പെടൂ. വേദജ്ഞര്‍ അന്നമുണ്ട് സംപ്രീതരായി വേദം ജപിക്കുമ്പോള്‍ വിണ്ണിലിരുന്നു പിതൃക്കള്‍ സന്തോഷിക്കും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നറിയാവുന്ന അങ്ങ് ഇത്തരം ഒരു ശാപം നല്‍കാന്‍ എന്താണ് കാര്യം? അങ്ങയുടെ ശാപത്തിനൊരു പ്രതിവിധി തരുകയില്ലേ? നിന്റെ മുന്നിലിതാ ഞാന്‍ ദീനനായി നില്‍ക്കുന്നു. ഞാന്‍ അങ്ങയുടെ കാലു പിടിക്കാം. ദയവായി എന്നെ ഇതില്‍ നിന്നും കരകയറ്റണം.’

ദേവദത്തന്‍ തന്റെ കാല്‍ക്കല്‍ വീണപ്പോള്‍ ഗോഭിലനും ശാന്തനായി. മഹാന്മാരുടെ കോപം ക്ഷണത്തില്‍ തണുക്കുമല്ലോ. ജലം തീകൊണ്ടോ വെയില്‍ കാഞ്ഞോ എളുപ്പം ചൂടാവും; എന്നാലത് വേഗത്തില്‍ തണുക്കുകയും ചെയ്യും. ‘മൂര്‍ഖനായി ജനിക്കുന്ന നിന്റെ പുത്രന്‍ പിന്നീട് വിദ്വാനായിത്തീരും. പേടിക്കേണ്ടï.’ ഇതുകേട്ട് തുഷ്ടനായ ദേവദത്തന്‍ യാഗം ഭംഗിയായി അവസാനിപ്പിച്ചു.

ബ്രാഹ്മണരെ സമ്മാനം നല്‍കി ബഹുമാനിച്ച് പറഞ്ഞയച്ചു. കുറച്ചു കാലം കഴിയേ ബ്രാഹ്മണ പത്‌നി, സുദതി ഗര്‍ഭിണിയായി. ദേവദത്തന്‍ പുംസവനം, സീമന്തം തുടങ്ങിയ സംസ്‌കാരങ്ങള്‍ യഥാവിധി ചെയ്തു. യജ്ഞം സഫലമായതില്‍ അദ്ദേഹം സന്തുഷ്ടനായിരുന്നു. രോഹിണി നക്ഷത്രത്തിലെ ഒരു ശുഭമുഹൂര്‍ത്തത്തിലായിരുന്നു പുത്രന്റെ ജനനം. പുത്രന് ഉതത്ഥ്യന്‍ എന്ന് പേരിട്ടു. എട്ടാം വയസ്സില്‍ അവനെ ഉപനയിച്ചു. ബ്രഹ്മചാരിയായ കുഞ്ഞിനു വേദം ഓതിക്കൊടുത്തുവെങ്കിലും അവനത് ഉച്ചരിക്കാന്‍ ആയില്ല.

പലരീതിയില്‍ നോക്കിയിട്ടും പുത്രന് വേദം വഴങ്ങുന്നില്ല. പന്ത്രണ്ട്‌വയസ്സായിട്ടും സന്ധ്യാവന്ദനം പോലും തെറ്റുകൂടാതെ വേണ്ടതു പോലെ ചെയ്യാന്‍ അവനു കഴിയുന്നില്ല. ബ്രാഹ്മണകുമാരന്‍ ഒരു മഠയനാണ് എന്ന വാര്‍ത്ത എല്ലാടവും പരന്നു. പിതാക്കന്മാര്‍ പോലും ആ ‘മുഠാളനെ’ പേരുകള്‍ വിളിച്ചു കളിയാക്കി.

എല്ലാവരും കളിയാക്കിയും വെറുത്തും സഹികെട്ട കുമാരന്‍ കാട്ടിലേയ്‌ക്ക് പുറപ്പെട്ടു. ‘അന്ധനായാലും മുടന്തനായാലും വേണ്ടില്ല. ഇങ്ങനെ പൊട്ടനായിപ്പോയല്ലോ ഇവന്‍’ എന്ന് എല്ലാവരും പറയുന്നത് കേട്ട് സഹിയാതെയാണ് അവന്‍ നാട് വിട്ടത്.

ഗംഗാതീരത്ത് ചെറിയൊരു കുടിലുകെട്ടി അവന്‍ ഫലമൂലങ്ങള്‍ തിന്നു ജീവിച്ചു. ‘ഞാന്‍ അസത്യം പറയുകയില്ല’ എന്നൊരു തീരുമാനം അവനുണ്ടായിരുന്നു. അങ്ങനെയൊരു നിഷ്ഠയോടെ ആ കുടിലില്‍ അവന്‍ ബ്രഹ്മചാരിയായി ജീവിച്ചു വന്നു.’

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.