വടകര: പരമ്പരാഗത നെയ്‌ത്തു തൊഴിലാളികളുടെ ജീവിതം കണ്ടറിഞ്ഞ് അഡ്വ. എം. രാജേഷ്‌കുമാറിന്റെ പര്യടനം. വടകര മണ്ഡലം എന്‍ ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം. രാജേഷ്‌കുമാറാണ് ഇന്നലെ വടകരയിലെ നെയ് ത്തു കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയത്. കടത്തനാട് വീ േവഴ്‌സ് സൊസൈറ്റിയിലായിരുന്നു ആദ്യ സന്ദര്‍ശനം. അവിടെ മുഴുവന്‍ നെയ്‌ത്തു തൊഴിലാളികളെയും നേരില്‍ കണ്ടു വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ ന്ന് നടക്കുതാഴ വിവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊ സൈറ്റിയിലേക്ക്. അവിടെ എല്ലാ തൊഴിലാളികളെയും നേരില്‍ കണ്ടു അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. വോട്ടഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. അഴിയൂര്‍ പഞ്ചായത്ത് ഓഫീസിലും ആശ വര്‍ക്കര്‍മാരുടെയും യോഗത്തിലും പങ്കെടുത്ത് വോട്ടഭ്യര്‍ത്ഥിച്ചു. ഗിരീഷ്ബാബു, പ്രദീപ് കൈനാട്ടി, ശ്രീജിത്ത് കാര്‍ത്തികപ്പള്ളി, എന്‍.കെ. നവനീത്, കൃഷ്ണ ന്‍ എന്നിവര്‍ സ്ഥാനാര്‍ ത്ഥിയെ അനുഗമിച്ചു.
















