പത്തനംതിട്ട: തെക്കേമല ചാര്‍ലി കൊലക്കേസ് പ്രതിയെ വെറുതേ വിട്ടു. തേക്കമല മുരുപ്പ് പിച്ചന്‍വിളയില്‍ ബിജുരാജിനെയാണ് പത്തനംതിട്ട അഡീഷണല്‍ സെക്ഷന്കോടതി(നമ്പര്‍3) വെറുതേ വിട്ടത്. 2005 ഡിസംബര്‍ 24 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ചാര്ലിതോമസിനെ ബിജുരാജിന്റെ പടിക്കല്‍വെച്ച് തലയ്ക്കടിക്കുകയും മര്‍ദ്ദിച്ച് അവശനാക്കുകയും പിന്നീട് ഇവിടെ നിന്നും പൊക്കിയെടുക്ക് വട്ടപ്പറമ്പില്‍ പുരയിടത്തില്‍ പാറയില്‍ കൊണ്ടിടുകയും രാവിലെ വെള്ളം കോരാന്ചെന്ന ചാര്‍ലിയുടെ ഭാര്യ ആളേക്കൂട്ടി ചാര്‍ലിയെ കോഴഞ്ചേരി ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെനിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ 2006 ജനുവരി 14 ന് മരണം സംഭവിക്കുകയും ചെയ്തു എന്നാണ് കേസ്. കോഴഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തി കൊലപാതകകുറ്റം ചുമത്തിയ കേസില്‍ 23 സാക്ഷികളെ ഉള്‍പ്പെടുത്തിയിരുന്നു. പ്രതിയ്ക്കുവേണ്ടി അഭിഭാഷകരായ മാത്തൂര്‍ സുരേഷ്
, ആര്.ഷണ്മുഖന്, വി.സി.കപില്‍, ഹരി.എം.എ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: