വടശേരിക്കര: അയപ്പ സ്വകാര്യ മെഡിക്കല്‍ കേളേജിലെ ജലലഭ്യതക്കു വേണ്ടി കല്ലാറിന്റെ കരയില്‍ കുളം കുഴിക്കുന്ന മണ്ണ് ആറ്റിലേക്ക് നിക്ഷേപിക്കുന്നതായി പരാതി.
വടശ്ശേരിക്കര ഒളികല്ലിനോട് ചേര്‍ന്ന ഭാഗത്താണ് ഭീമാകാരമായ കുളം നിര്‍മ്മിക്കുന്നത്. ആറിന്റെ ഒരു വശം മണ്ണുമൂടി കര ആയ അവസ്ഥയിലാണ്. ഇതു മൂലം രണ്ടാഴ്ചയോളം ചെളിവെള്ളമാണ് കല്ലാറ്റിലൂടെ ഒഴികി ഒലിച്ചത്. നൂറു കണക്കിന് കുടുംബങ്ങളുടെ ഏക ജലസ്രോതസ്സാണ് ഈ നദി. ആറ്റിലേക്ക് എത്തിക്കൊണ്ടിരുന്ന തോട് പൂര്‍ണമായും മണ്ണുമൂടിയ അവസ്ഥയിലുമാണ്. ഇത് നീരൊഴുക്കിനെ സാരമായി ബാധിക്കുന്നുണ്ട്. ആറിന്റെ കരയിലുള്ള മുളകളും, മരങ്ങളും പകുതിയോളം ഉയരത്തില്‍ മണ്ണുകൊണ്ട് മൂടപ്പെട്ടിരിക്കുന്നു. മണ്ണ് കുന്നുകൂടി കിടക്കുന്നതിനാല്‍ തൊട്ടടുത്തുള്ള കുളി കടവുകളും ഇല്ലാതായിരിക്കുന്നു. കല്ലാറ്റിന്റെ വിവിധ ഭാഗങ്ങളില്‍ അടിത്തട്ടില്‍ ചെളിമണ്ണ് രൂപപ്പെട്ടത് അപകട സാധ്യതയും കൂട്ടുന്നു. ഈ വിഷയം വിവിധ അധികാരികളെ അറിയിച്ചിടും ആവശ്യമായ നടപടികള്‍ എടുക്കുന്നില്ലെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: