ബത്തേരി : ഓട്ടോറിക്ഷാതൊഴിലാളികള്ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇഎസ്ഐ പദ്ധതി കേരളാസര്‍ക്കാര്‍ നടപ്പിലാക്കാത്തത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തൊഴിലാളികള്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് അനുകൂലമായി നിലകൊള്ളുമെന്ന ഭയത്താലാണെന്ന് ബിഎംഎസ് ജില്ലാസെക്രട്ടറി പി.കെ. മുരളീധരന്. വയനാട് മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘം(ബിഎംഎസ്) വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടികണക്കിന് രൂപ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ കെട്ടികിടക്കുമ്പോഴും തൊഴിലാളികള്‍ക്ക് യഥാസമയം ആനുകൂല്യം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന് ജില്ലാ പ്രസിഡണ്ട് സന്തോഷ് ജി നായര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ.അച്ചുതന്, സി.കെ. സുരേന്ദ്രന്, എ.കെ. വിനോദ്, വി.സി.രാഘവന്, വി.കെ. രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ബസ്സ് ആന്റ് ഹെവി വെഹിക്കിള്‍സ് പ്രസിഡണ്ട് -പി.കെ.മുരളീധരന്, വൈസ് പ്രസിഡണ്ട് -വി.കെ.രാജന്, ജനറല്‍സെക്രട്ടറി – പി.കെ.അച്ചുതന്, ജോയിന്റ് സെക്രട്ടറി – ഗിരീഷ്, അജി കരണി, ട്രഷറര്‍-രാജന് പുതിയോത്ത്.
ഓട്ടോ ആന്റ് ലൈറ്റ് മോട്ടോര്‍ പ്രസിഡണ്ട് -സി.കെ. സുരേന്ദ്രന്, വൈസ് പ്രസിഡണ്ട് -എ.കെ.വിനോദ്, ആര്.സുജിത്ത്, ഇ.ആര്.ശശികുമാര്‍, ജനറല്‍സെക്രട്ടറി – സന്തോഷ് ജി നായര്‍, ജോയിന്റ് സെക്രട്ടറി രാജന് കെപി, ശശികുമാര്‍ ടി.കെ., ഇ.എസ്.അജില്‍കുമാര്‍, ട്രഷറര്‍-വി.സി.രാഘവന് എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: