ബത്തേരി : സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ മെയ് രണ്ടിന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നു. രാവിലെ 10ന് ബത്തേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.കെ.ജാനുവിന്റെ പ്രചരണ പരിപാടി കല്ലൂരില്‍ വെച്ച് ഉല്‍ഘാടനം ചെയ്യും. 12.30 ന് ബത്തേരിയിലെ പൗരപ്രമുഖരും റെയില്‍വെ ആക്ഷന്‍ കമ്മറ്റി അംഗ ങ്ങളുമായി കൂടികാഴ്ച നടത്തും. 2.30 ന് കല്‍പ്പറ്റയില്‍ അഭിഭാഷക പരിഷത്തിന്റെ യോഗത്തില്‍ പങ്കെടുക്കും. മൂന്ന് മണിക്ക് മുട്ടില്‍ പൊതു സമ്മേളനത്തിലും അഞ്ച് മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കിലെ പൊതുസമ്മേളനത്തിലും കേന്ദ്രമന്ത്രി പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: