മൊഹാലി: തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനെ മാറ്റി. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറെ മാറ്റിയ ടീം പുതിയ ക്യാപ്റ്റനായി ഒാപ്പണര്‍ മുരളി വിജയിനെ പ്രഖ്യാപിച്ചു. മില്ലറിന്റെ കീഴില്‍ ഈ സീസണില്‍ ആറു കളികളില്‍ ഗ്രൗണ്ടിലിറങ്ങിയ പഞ്ചാബിന് ജയിക്കാനായത് വെറും ഒരു കളിയില്‍. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള ടീം.
ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല കളിക്കാരനെന്ന നിലയിലും മില്ലറുടെ പ്രകടനം മോശമാണ്. കഴിഞ്ഞ ആറ് കളികളില്‍ നിന്ന് മില്ലര്‍ നേടിയത് വെറും 76 റണ്‍സ്. അതേസമയം കിങ്‌സ് ഇലവന്‍ ടീമില്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ഏക താരമാണ് മുരളി വിജയ്. ആറു കളിയില്‍നിന്ന് 143 റണ്‍സ് ഇതുവരെ നേടിക്കഴിഞ്ഞു.
















