കല്‍പ്പറ്റ : ജില്ലയിലെ മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങള്ക്കുള്ള പൊതു നിരീക്ഷകന് സുഭാഷിസ് മൈത്ര ജില്ലയിലെത്തി. സുതാര്യവും സ്വതന്ത്രവും നീതി പൂര്‍വ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങി സമ്മതിദാനാവകാശം വിനിയോഗിക്കുകയോ വിനിയോഗിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.
കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസില്‍ വൈകീട്ട് അഞ്ചിനും ആറിനുമിടയില്‍ ഇലക്ഷന് സംബന്ധിച്ച പരാതികള്‍ നേരിട്ട് അറിയിക്കാം. 8281099441 എന്ന നമ്പറിലും 9447397108 (ലെയ്സണ്‍ ഓഫീസര്‍ പി.യു ദാസ്) എന്ന നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: