കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്റെ രണ്ടാം ഘട്ട പര്യടനം മെയ് ഒന്നിന് അവസാനിക്കും ഏപ്രില്‍ 29ന് കരപ്പറമ്പ്, വെസ്റ്റ്ഹില്‍ എന്നീപ്രദേശങ്ങളില്‍ പര്യടനം നടത്തും. മെയ് രണ്ടിന് വിപുലമായ പരിപാടികളോടെ മൂന്നാംഘട്ടസമ്പര്‍ക്ക പരിപാടി അരംഭിക്കും. മെയ് രണ്ടിന് രാവിലെ ചേവായൂര്‍ ഉച്ചയ്‌ക്ക് പാറോപ്പടി, 3ന് കോട്ടൂളി ,വേങ്ങേരി 4ന് കാരപ്പറമ്പ്, തിരുത്തിയാട് 5ന് പുതിയങ്ങാടി, വെസ്റ്റ്ഹില്‍ 6ന് മായനാട്, ചെലവൂര്‍ 7ന് വെള്ളയില്‍ എടക്കാട് 8ന് സിവില്‍ എന്നീ പ്രദേശങ്ങളില്‍ ഗൃഹ സമ്പര്‍ക്കം, സൗഹൃദ സന്ദര്‍ശനങ്ങള്‍, ബൈക്ക് റാലി, വാദ്യഘോഷങ്ങള്‍, പൊതുയോഗങ്ങള്‍ റോഡ് ഷോ എന്നിവ ഉള്‍പ്പെടുത്തി 72 കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് സ്ഥാനാര്‍ത്ഥി പര്യടനം നടത്തും. ഇതിനായി മണ്ഡലത്തിലെ പതിമൂന്ന് ഏരിയകളിലും 142 ബൂത്തുകളിലും പ്രത്യേക തെരഞ്ഞെടുപ്പ് മനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടക്കുന്നു. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന പ്രത്യേക സമ്പര്‍ക്ക പരിപാടിയില്‍ മേഖല, ജില്ല ഭാരവാഹികള്‍ പങ്കെടുക്കും.
















