കൊയിലാണ്ടി: നടുവത്തൂര്‍ നെല്ലിയുള്ളതില്‍ കുടിവെളള പദ്ധതി നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചു. നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. എണ്‍പത്തി അഞ്ചോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ കഴിയുമായിരുന്ന ഈ പദ്ധതി സര്‍ക്കാരിന്റെ പിടിപ്പുകേടു കാരണം നിലച്ചുപോവുകയായിരുന്നു.
ജലസംഭരണി നിര്‍മ്മാണത്തിന്റെ ചെലവിനായി പത്ത് ശതമാനം ഗുണഭോക്തൃവിഹിതം, 15 ശതമാനം ഗ്രാമ പഞ്ചായത്ത്, 75 ശതമാനം സര്‍ക്കാര്‍ എന്നിങ്ങനെ അഞ്ച് ലക്ഷത്തി എണ്‍പത്തി എട്ടായിരത്തി പതിമൂന്ന് രൂപയാണ് അടങ്കല്‍ തുക.
ജലസംഭരണിയുടെ നിര്‍മ്മാണം പുര്‍ത്തിയായി വെള്ളം നിറച്ച സമയത്താണ് ചോര്‍ച്ച അനുഭവപ്പെട്ടത്. വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ചോര്‍ച്ച അടയക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചോര്‍ച്ച തടയാന്‍ ഉപയോഗിച്ച രാസവസ്തു അഷ് ലാന്റ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിടെ എ റോപ്പോള്‍ എന്ന കൊടും വിഷമായിരുന്നു. ജലസംഭരണിയില്‍ നിറച്ച ജലം ആരോഗ്യ വകുപ്പ് പരിശോധിച്ചപ്പോള്‍ വിഷമയമാണെന്ന് ബോധ്യപ്പെട്ടു.
തുടര്‍ന്ന് കുടിവെള്ളം ഉപയോഗിക്കാന്‍ പറ്റാതായി. നടുവത്തൂര്‍ സൗത്ത് യുപി സ്‌ക്കുളിനടുത്ത് ഏപ്രില്‍ 30ന് ബഹുജന ധര്‍ണ നടക്കും.
















