നാദാപുരം: നാദാപുരം, കുറ്റിയാടി മേഖലയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി സിപിഎബോംബ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് തെരുവും പറമ്പിലെ സ്‌ഫോടനമെന്ന് യുവമോര്‍ച്ച ആരോപിച്ചു. ബോംബ് നിര്‍മാണവുമായി സിപിഎം മുന്നോട്ട് പോകുന്നത് നാദാപുരത്ത് ക്രമസമാധാനനില തകരാന്‍ ഇടയാക്കും.
കഴിഞ്ഞ കാലഘട്ടങ്ങളില്‍ നരിക്കാട്ടേരിയിലും കുമ്മംകോട്ടം നടന്ന സ്‌ഫോടനത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്താത്തിന്റെ ഫലമാണ് ഇത്തരം സ്‌ഫോടനങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് യുവമോര്‍ച്ച ആരോപിച്ചു.
യോഗത്തില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സിനൂബ് രാജ്, എം.സി. അനീഷ് , പ്രഫുല്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
















