ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് 26 ശതമാനമായി കുറഞ്ഞു. ഇന്നലെ ഡാമിലെ ജലനിരപ്പ് 2324.38 അടിയാണ്. കഴിഞ്ഞ വര്‍ഷം സംഭരണശേഷിയുടെ 45.18 ശതമാനം വെള്ളമായിരുന്നു ഉണ്ടായിരുന്നത്. കൃത്യമായി പറഞ്ഞാല്‍ 2349.2 അടി.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ജലനിരപ്പ് സംഭരണ ശേഷിയുടെ നാലിലൊന്ന് ആകുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അടുത്ത ദിവസങ്ങളിലൊന്നും മഴ പെയ്യ്തിട്ടില്ല. ഏകദേശം 552.450 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമില്‍ അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: